
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. യുക്തമായ നടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്ര പെട്ടെന്ന് നടപടിയെടുത്ത സാഹചര്യമുണ്ടോ. റേപ്പ് കേസിലെ പ്രതി പോലും ഉളുപ്പില്ലാതെ സിപിഎമ്മിലെ എംഎല്‍എ നിയമസഭയില്‍ ഇരിക്കുന്നു. ബിജെപിയിലും ഉണ്ട് പോക്സോ കേസിലെ പ്രതികള്‍. ആരും ഒരു നടപടിയും എടുത്തില്ല. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രതികരിച്ചു, നടപടി സ്വീകരിച്ചു. ഏറ്റവും പ്രധാനപ്പെട്ട ആള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നു. രാഹുലിനെതിരെ എവിടെയും കേസില്ല, ഒരു എഫ്ഐആര്‍ പോലുമില്ല. മുഖ്യന്ത്രിയോട് മാധ്യമങ്ങള്‍ ചോദിക്കണം. സിപിഎം നേതാക്കള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന്. ഒരു നോട്ടീസ് പോലും കൊടുക്കാതെ സിപിഎം പ്രതികളെ സംരക്ഷിക്കുന്നു. സൈബര്‍ ആക്രമണ സംസ്കാരം കേരളത്തില്‍ ഉണ്ടാക്കിയെടുത്തത് സിപിഎമ്മാണ്. അന്നാരും പരാതി പറഞ്ഞില്ല. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നത് ആരായാലും ശരിയല്ല. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സ്വീകരിച്ചിരിക്കുന്ന സസ്പെന്ഷന് നടപടി മാതൃകാപരമാണ്. ഈ വിഷയം പാര്‍ട്ടി വിശദമായി പരിശോധിച്ചു. ധീരവും മാതൃകാപരവുമായ നടപടിയാണ് ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്-തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.