
ഇരുട്ടിലായ യമനില്‍ പത്ത് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കി യുഎഇ
അബുദാബി: അല്‍ബേനിയയില്‍ അടുത്തിടെയുണ്ടായ കാട്ടുതീ അണയ്ക്കുന്നതില്‍ പങ്കെടുത്ത രക്ഷാപ്രവര്‍ത്തക സംഘങ്ങളെ അല്‍ബേനിയന്‍ സര്‍ക്കാര്‍ ആദരിച്ചു. അതില്‍ യുഎഇ ടീമും ഉള്‍പ്പെടുന്നു. അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയും മുതിര്‍ന്ന സൈനിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും പ്രകൃതിദുരന്തങ്ങളിലും മാനുഷിക പ്രതിസന്ധികളിലും പ്രതികരിക്കുന്നതിലും ദേശീയ സേനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ക്ക് അല്‍ബേനിയ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങളില്‍ യുഎഇയുടെ നേതൃപാടവവും പ്രതിഫലിപ്പിക്കുന്ന ദുരിതാശ്വാസ, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ടീം നല്കിയ മികച്ച സംഭാവനകള്‍ക്ക് ആദരവുകള്‍ അര്പിച്ചു. പതിനായിരത്തിലധികം പേര് ഉള്‍പ്പെട്ട ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവര്ക്കും അല്‍ബേനിയ നന്ദി അറിയിച്ചു. ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള അല്‍ബേനിയയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ സേനകളും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.