
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്കീമിന് പുതിയ ആപ്പും ലോഗോയും
ദുബൈ: ജാതിമത ഭേദമന്യെ സേവനവും കാരുണ്യപ്രവര്‍ത്തനവും നടത്തുന്ന കെഎംസിസി മാനവികതയുടെ സ്നേഹസ്പര്ശമാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്കീമിന്റെ പുതുതായി രൂപകല്‍പ്പന ചെയ്ത ആപിന്റെയും പുതിയ ലോഗോയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വെല്‍ഫെയര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ബാസലി തങ്ങള്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി തുടര്‍ന്നുവരുന്ന പദ്ധതിയാണ് ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്കീം. പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി എന്ന പേരില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താണ് ഇപ്പോള്‍ പദ്ധതി മുമ്പോട്ട് കൊണ്ടു പോവുന്നത്. അംഗങ്ങളാവുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇതുവഴി ലഭിക്കുക. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റും വെല്‍ഫെയര്‍ സ്കീം ചെയര്‍മാനുമായ മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായി. വെല്‍ഫെയര്‍ സ്കീമിന്റെ പുതിയ ആപ് അബ്ബാസലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി. ലോഗോ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഷംസുദ്ധീന് ബിന്‍ മുഹ്യിദ്ദീന് പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് കല്ലായി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, റാഷിദ് അസ്ലം ബിന്‍ മുഹ്യിദ്ദീന്, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.കെ നജാഫ്, ദുബൈ കെഎംസിസി ട്രഷറര്‍ പി.കെ ഇസ്മായില്‍, ഇബ്രാഹിം മുറിച്ചാണ്ടി പ്രസംഗിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സ്വാഗതവും അഡ്വ. ഇബ്രാഹിം ഖലീല്‍ നന്ദിയും പറഞ്ഞു. ജാബിര്‍ വാഫി ഖിറാഅത് നടത്തി. ആപ് രൂപകല്‍പ്പന ചെയ്ത കുഞ്ഞഹമ്മദ് ഉപയോഗം പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍, ആര്.ഷുക്കൂര്‍, നാസര്‍ മുല്ലക്കല്‍, സമദ് ചാമക്കാല സംബന്ധിച്ചു.