
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
നവീകരിച്ച ബത്ഹ റിയാദ് സലഫി മദ്റസ ഓഡിറ്റോറിയവും പ്രവേശനോത്സവവും അഡ്വ. ഹാരിസ് ബീരാന് എം.പി നിര്‍വഹിക്കുന്നു
റിയാദ്: മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ബത്ഹയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ നവീകരിച്ച ഓഡിറ്റോറിയവും, 2025ലെ പ്രവേശനോത്സവ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന് നിര്‍വഹിച്ചു. ഭൗതിക പഠനത്തോടൊപ്പം മതപരമായ പഠനത്തിലും കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ, നിയമ വ്യവസ്ഥകളിലെ മാറ്റങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും ഹാരിസ് ബീരാന് ചൂണ്ടിക്കാട്ടി. വഖഫ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മുസ്ലിം വ്യക്തി നിയമങ്ങളടക്കമുള്ള മതപരമായ അവകാശങ്ങളെ കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി മതസാമൂഹിക രംഗത്ത് നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ഫര്ഹാന് കാരക്കുന്ന് ആമുഖവും, ബാസില്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് സിലബസില്‍, സഊദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ബത്ഹ റിയാദ് സലഫി മദ്റസ പ്രവര്‍ത്തിക്കുന്നത്. കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയും, ടീനേജ് കുട്ടികള്‍ക്ക് പ്രത്യേക കോഴ്സ് സംഘടിപ്പിക്കുന്നു. അഡ്മിഷന് ആവശ്യങ്ങള്‍ക്ക് 0550524242, 0556113971, 0562508011 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഇഖ്ബാല്‍ വേങ്ങര, ഫസല്‍, സിഗബത്തുള്ള, മുജീബ് ഇരുമ്പുഴി, മുഹമ്മദ് നാജില്‍, മുജീബ് ഒതായി, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കല്‍, റുക്സാന, റജീന, റസീന, റംല, സില്‍സില, നസ്റിന് എന്നിവര്‍ നേതൃത്വം നല്കി