
ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് ഒക്ടോ.26ന്; സ്വാഗത സംഘം ഓഫീസ് തുറന്നു
യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ഹാഷിമി
അബുദാബി: ഖത്തറിനെതിരായ നഗ്നമായ ആക്രമണവും ശത്രുതാപരമായ പ്രസ്താവനകളും നടത്തിയതിന് യുഎഇയിലെ ഇസ്രാഈല്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനെ വിളിച്ചുവരുത്തി അപലപിച്ചു. ഖത്തര്‍ രാജ്യത്തെ ലക്ഷ്യമിട്ടുള്ള നഗ്നവും ഭീരുത്വവുമായ ഇസ്രാഈലി ആക്രമണത്തെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശത്രുതാപരമായ പ്രസ്താവനകളെയും ശക്തമായി അപലപിക്കുന്നതായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും, പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും മന്ത്രി അല്‍ ഹാഷിമി ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഒരു ജിസിസി അംഗരാജ്യത്തിനെതിരായ ഏതൊരു ആക്രമണവും കൂട്ടായ ഗള്‍ഫ് സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമാണെന്ന് ഊന്നിപ്പറഞ്ഞു. കൂടാതെ, ഇത്തരം ശത്രുതാപരമായതും പ്രകോപനപരവുമായ വാചാടോപങ്ങള്‍ തുടരുന്നത് സ്ഥിരതയ്ക്കുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും മേഖലയെ അങ്ങേയറ്റം അപകടകരമായ പാതകളിലേക്ക് തള്ളിവിടുകയും അസ്വീകാര്യവും അവഗണിക്കാന്‍ കഴിയാത്തതുമായ ഒരു സാഹചര്യത്തെ ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് അല്‍ ഹാഷിമി പറഞ്ഞു.