
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
നോര്‍ക്ക ഹെല്പ് ഡെസ്ക് ലോഞ്ചിങ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി നിര്‍വ്വഹിക്കുന്നു
അബുദാബി: അബുദാബി മലപ്പുറം ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്പ് ഡെസ്ക് ലോഞ്ചിങ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി നിര്‍വ്വഹിച്ചു. നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍, പുതുക്കലുകള്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി റെജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങളാണ് ഹെല്പ് ഡെസ്കിലൂടെ ലഭ്യമാവുക. ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍, അബുദാബി കെഎംസിസി സ്റ്റേറ്റ് ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ടി.കെ സലാം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി ഹിദായത്തുള്ള, ജില്ലാ ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി, ജില്ലാ ഭാരവാഹികളായ സി.കെ ഹുസൈന്, ഹസ്സന് അരീക്കന്‍, മുനീര്‍ എടയൂര്‍, അബ്ദുറഹ്മാന് മുക്രി, സാല്‍മി പരപ്പനങ്ങാടി, ഷാഹിദ് ചെമ്മുക്കന്‍, ഷാഹിര്‍ പൊന്നാനി, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, ഐ ഐ സി സ്പോര്‍ട്സ് സെക്രട്ടറി ആനീഷ് മംഗലം എന്നിവര്‍ പങ്കെടുത്തു.