
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ദുബൈ: രാജ്യത്ത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നിലനില്ക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ചീഫ് വിപ്പും കോണ്‍ഗ്രസ് നേതാവുമായി സലിം അഹമ്മദ് പറഞ്ഞു. വ്യത്യസ്തതയെ ചേര്‍ത്തു പിടിച്ച് ഒത്തൊരുമയുടെ ഭാരതം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്നത് കാലം
തെളിയിച്ചതാണെനും, യാഥാത്ഥ്യങ്ങള് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഇന്‍കാസ് കമ്മിറ്റിയുടെ വാര്‍ഷിക യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. പ്രസിഡന്റ്് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷം വഹിച്ചു. സംഗമത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ ഇന്‍കാസ് നേതാവ് എന്‍.പി രാമചന്ദ്രന് കുടുംബ സംഗമ സന്ദേശം അവതരിപ്പിച്ചു.
കര്‍ണ്ണാടക കോണ്‍ഗ്രസ് മൈനോററ്റി സെല്‍ സംസ്ഥാന സെക്രട്ടറി മുനീര്‍, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബി.എ. നാസര്‍, കെ.സി അബൂബക്കര്‍, സി.എ. ബിജു, വൈസ് പ്രസിഡന്റുമാരായ ഉദയ വര്‍മ്മ, രാജി എസ് നായര്‍, ഷാജി ഷംസുദ്ദീന്, വര്‍കിംഗ് പ്രസിഡണ്ട് ബി. പവിത്രന്, ബാബൂ രാജ്,
ബഷീര്‍ നരണിപ്പുഴ, പ്രജീഷ് ബാലുശ്ശേരി, സെബാസ്റ്റ്യന്‍, പ്രജീഷ് വിളയില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബ സംഗമ ചര്‍ച്ചയില്‍ ഇന്‍കാസ് ജില്ല കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറര്‍ ദിലീപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള നടന്നു.