
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ അഞ്ച് ഭാഗങ്ങളുള്ള ‘ദി ഹിസ്റ്ററി ഓഫ് അല്‍ ഖവാസിം’ എന്ന പുതിയ പുസ്തകം പുറത്തിറക്കുന്നു. പതിമൂന്ന് നൂറ്റാണ്ടുകളായി ഖവാസിം സാക്ഷ്യം വഹിച്ച സംഭവങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്ര പഠനമാണ് ‘ദി ഹിസ്റ്ററി ഓഫ് അല്‍ ഖവാസിം’. അഞ്ച് ഭാഗങ്ങളുള്ള പുതിയ പുസ്തകം അല്‍ ഖാസിമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ഹിജ്റയുടെ ആദ്യ വര്‍ഷത്തില്‍ ആരംഭിച്ച് ഹിജ്റ 1240 ല്‍ (എ.ഡി. 622-1825) അവസാനിക്കുന്ന ചരിത്രസംഭവങ്ങളാണ് പുസ്തത്തില്‍. അഞ്ച് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകം, ഖവാസിമിന്റെ ചരിത്രം വിവരിക്കുന്നു, അവര്‍ അനുഭവിച്ച ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നാഴികക്കല്ലുകള്‍, സംഭവങ്ങള്‍, വഴിത്തിരിവുകള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നു. പ്രദേശത്തിന്റെ ചരിത്രത്തില്‍ അല്‍ ഖവാസിമി വംശത്തിന്റെ സാന്നിധ്യവും പദവിയും നിര്‍വചിച്ച പ്രധാന രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളെയും പരിവര്‍ത്തനങ്ങളെയും ശൈഖ് സുല്‍ത്താന്‍ വിവരിക്കുന്നു. ആദ്യ ഭാഗം മദീനയ്ക്കും ഇറാഖിനും ഇടയിലുള്ള അല്‍ ഖവാസിമിനെയും; രണ്ടാമത്തേത്, സഖ്യങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇടയിലുള്ള ഖവാസിമിനെയും; മൂന്നാമത്തേത്, റാസല്ഖൈമയ്ക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള അല്‍ ഖവാസിമിനെയും; നാലാമത്തേത്, സമാധാനത്തിനും ശത്രുതയ്ക്കും ഇടയിലുള്ള അല്‍ ഖവാസിമിനെയും; അഞ്ചാമത്തേത്, പരാജയത്തിനും കീഴടങ്ങലിനും ഇടയിലുള്ള അല്‍ ഖവാസിമിനെയും പ്രതിപാദിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ശൈഖ് സുല്‍ത്താന്‍ എഴുതി, ‘തുടര്‍ച്ചയായ കാലഘട്ടങ്ങളും വൈവിധ്യമാര്‍ന്ന സംഭവങ്ങളും, ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തില്‍ അല്‍ ഖവാസിമിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങളും, അല്‍ ഖവാസിം താമസിച്ചിരുന്ന പ്രദേശവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, കൈയെഴുത്തുപ്രതികളും, ആയിരക്കണക്കിന് പുസ്തകങ്ങളും ഗവേഷണം നടത്താനും അന്വേഷിക്കാനും എന്നെ പ്രേരിപ്പിച്ചു. ഹിജ്റയുടെ ആദ്യ വര്‍ഷം (എ.ഡി. 622) പ്രവാചകന്റെ കാലഘട്ടം മുതല്‍ ഹിജ്റ 1240 (എ.ഡി. 1825) വരെയുള്ള അല്‍ ഖവാസിമിന്റെ ചരിത്ര ഗവേഷണത്തിന് ഏകദേശം നാല്‍പ്പത് വര്‍ഷമെടുത്തു.’
‘അല്‍ ഖവാസിമിന്റെ ചരിത്രം അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്നാം ഭാഗം: മദീനയ്ക്കും ഇറാഖിനുമിടയിലുള്ള അല്‍ ഖവാസിം ഹിജ്റയുടെ ഒന്നാം വര്‍ഷം മുതല്‍ ഹിജ്റ 1021 വരെ (എ.ഡി. 622-1613 വരെ). രണ്ടാം ഭാഗം: സഖ്യങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇടയിലുള്ള അല്‍ ഖവാസിം (1023-1201 / 1615-1787 എഡി). മൂന്നാം ഭാഗം: റാസല്ഖൈമയ്ക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള അല്‍ ഖവാസിം 1197 മുതല്‍ 1227 വരെ (1783-1813 എഡി.). നാല് ഭാഗം: സമാധാനത്തിനും ശത്രുതയ്ക്കും ഇടയിലുള്ള അല്‍ ഖവാസിം: ഹിജ്റ 1228 മുതല്‍ 1232 വരെ (1814-1818 എഡി). അഞ്ചാം ഭാഗം: പരാജയത്തിനും കീഴടങ്ങലിനും ഇടയിലുള്ള അല്‍ ഖവാസിം: 1232-1240 ഹിജ്റ (1818-1825 എഡി). മക്കയില്‍ ഉത്ഭവിച്ച അബുഹാഷിം ഗോത്രത്തിന്റെ പരമ്പരയാണ് ഖവാസിം അല്ലെങ്കില്‍ ഇപ്പോള്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും ഭരണം നടത്തുന്ന അല്‍ ഖാസിമി വംശം. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രമാണ് ഖവാസിമുകളുടേത്.