
നിയമലംഘനം: അബുദാബിയിലെ ഡേ മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ല ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍നൂര്‍ പോളി ക്ലിനിക്, പീസ് ഒപ്റ്റിക്കല്‍സ്, മെഡോണ് ഫാര്‍മസി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം, നേത്രപരിശോധന തുടങ്ങി പരിശോധനകള്‍ നടന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെ അനുസ്മരിക്കുന്നതിന് ഒക്ടോ.4ന് ദുബൈയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി നാസര്‍ മുല്ലക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെല്‍ത്ത് ക്ലബ്ബ് ചെയര്മാന് മൊയ്തു അരൂര്‍ അധ്യക്ഷനായി. ഡോ. വില്ക്കി ജോര്‍ജ് തോംസണ്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഡോ. അസിയത്ത് മിസ്ബ, തുഹാനി കടവത്ത്, സജന മൈദീന്പിച്ച, റിനി റോയ്, സി.വിവേക്, ഷെറിന് സലീം, സാബു അലിയാര്, അബ്ദുല്‍ സമദ്, മുഹമ്മദ് സുഹൈര്‍, ബിബിന്‍ ബേബി എന്നിവര്‍ മെഡിക്കല്‍, നേത്ര പരിശോധനക്ക് നേതൃത്വം നല്കി. ജില്ലാ ആക്ടിങ് പ്രസിഡന്റ് തെക്കയില്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ജലീല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രസംഗിച്ചു. ക്യാമ്പില്‍ സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, ഇസ്മായില്‍ ചെരുപ്പേരി, എ.പി.മൊയ്തീന് കോയ ഹാജി, മജീദ് കുയ്യോടി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, യു.പി സിദ്ദീഖ്, ഷെറീജ് ചീക്കിലോട് എന്നിവര്‍ കൈമാറി. റിഷാദ് മാമ്പൊയില്‍, നിഷാദ് മൊയ്തു, ജൈസല്‍ അരക്കിണര്‍, റിയാസ് കാരന്തൂര്‍, മുഹമ്മദ് മൂഴിക്കല്‍, നൗഷാദ് വെങ്ങിലേരി, നസീര്‍ കരിമ്പയില്‍, സമീല്‍ ഹസ്സന്, പി.വി, സമീര്‍, കെ.മുഹമ്മദ്, അസീസ് മേലടി, നബീല്‍ നാരങ്ങോളി, ഡോ. ഹാഷിമ സഹീര്‍, ഹഫ്സത്ത് സമീര്‍, താഹിറ എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ കണ്‍വീനര്‍ സുഫൈദ് ഇരിങ്ങണ്ണൂര്‍ സ്വാഗതവും ഹക്കീം മാങ്കാവ് നന്ദിയും പറഞ്ഞു.