
ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു: ഇന്ത്യ-യുഎഇ സൗഹൃദം അഭിമാനകരമെന്ന് സമദാനി
അബുദാബി: ‘അബുദാബി കെഎംസിസി യില്‍ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടില്‍ ‘റിപ്പോട്ടര്‍’ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പ്രവാസത്തിന്റെ ഉള്‍ത്തുടിപ്പായി മാറിയ ‘ഗള്‍ഫ് ചന്ദ്രിക’ യുടെ പ്രൗഡോജ്ജ്വല പരിപാടി നടക്കുന്ന വേളയില്‍ അതിന്റെ മുന്നേറ്റത്തെ തകര്‍ക്കുവാനുള്ള ഗൂഢമായ ശ്രമമാണ് ഇതിന്റെ പിന്നില്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗള്‍ഫ് ചന്ദ്രി’ക ഉള്‍പ്പെടെ പലവിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി. ഏതെങ്കിലും തലക്കെട്ടില്‍ ഒരു പരാതിക്കഥ കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധര്‍മമല്ല. അബൂദാബിയിലെ വിശേഷങ്ങള്‍ കോഴിക്കോട്ട് നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത് ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ വാര്‍ത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു. ആയിരക്കണക്കിന് പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സമാശ്വാസം നല്കി, അതുല്യമായ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികള്‍ സാക്ഷ്യപ്പെടുത്തിയതാണ്. ‘ഗള്‍ഫ് ചന്ദ്രിക’ യും നിരവധി കാരുണ്യ സേവന പദ്ധതികളുമുള്‍പ്പെടെ അതിന്റെ മനോഹര പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായിത്തന്നെ നേരിടുന്നതാണ്. ‘റിപ്പോട്ടര്‍’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടര്‍ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ചയില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ് അറിയിച്ചു. അതോടൊപ്പം, ഒക്ടോബര്‍ 3,4,5 തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന ‘ഗള്‍ഫ് ചന്ദ്രിക’ യുടെ ‘ദി കേരള വൈബ് ‘വന്‍ വിജയമാക്കുവാന്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.