
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ദുബൈ: ഇന്ത്യന്‍ പ്രവാസി സമുഹത്തെ ആഴത്തില്‍ ചേര്‍ത്തു പിടിച്ച സൗഹാര്‍ദ്ദത്തിന്റെ രാജ്യമാണ് യുഎഇ എന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീശ് ശിവന് പ്രസ്താവിച്ചു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരങ്ങളെയും ആഘോഷങ്ങളെയും ഇത്ര നല്ല നിലയില്‍ ഓര്‍ത്തെടുത്ത് നിലനിര്‍ത്താന്‍ പ്രവാസ ലോകത്തും നമ്മുക്ക് കഴിയുന്നത് അതുകൊണ്ടുകുടിയാണെന്നും അത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ പ്രിയദര്‍ശിനിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് സി.മോഹന്‍ദാസ് അധ്യക്ഷം വഹിച്ചു. ജനറല്‍ സിക്രട്ടറി മധു നായര്‍ സ്വാഗതം പറഞ്ഞു. സി.ഡി.എ വോളണ്ടിയര്‍ ടീം സ്പെഷലിസ്റ്റ് അഹമ്മദ് അല്‍ സാബി മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എ പ്രതിനിധി മുഹമ്മദ് അല്‍ ബലുഷി. ഭീമ ജലേഴ്സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ നാഗരാജറാവു, അബ്ദുസലാം, യോഗാചാര്യന് ഗുരുജി മാധവ്, പ്രിയദര്‍ശിനി രക്ഷാധികാരി എന്‍.പി രാമചന്ദ്രന്, പ്രിയദര്‍ശിനി ടീം ലീഡര്‍ ബി.പവിത്രന്,അബുദാബി മലയാള സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, എന്‍ടിവി ചെയര്മാന് മാത്തുക്കുട്ടി കടോണ്‍, മാധ്യമ പ്രവര്‍ത്തകരായ നാസര്‍ ബേപ്പൂര്‍, മിന്റു ഫിലിപ്പ് ജേക്കബ്, പര്വീന് മഹ്മൂദ്, ദുബൈ ഇന്‍കാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍, ബി.എ നാസര്‍, സി.എ ബിജു, ഷൈജു അമ്മാനപ്പാറ, പിനി, സുനില്‍ നമ്പ്യാര്‍, മൊയ്തു കുറ്റ്യാടി, ടൈറ്റസ്
പുല്ലൂരാന്, ട്രഷറര്‍ മുഹമ്മദ്, ഷെഫീഖ് എന്നിവര്‍ സംസാരിച്ചു. വിനീത മോഹന്‍ദാസ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. കണ്‍വീനര്‍ സിമി ഫഹദ് നന്ദി പറഞ്ഞു.