
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
അബുദാബി: കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വഴിത്തിരിവായി മാറിയിട്ടുള്ള ഒരു പുതിയ പരിസ്ഥിതി സൗഹൃദ ബാറ്ററി സെല്ലിന് യുഎഇയിലെ ഒരു പ്രമുഖ സര്‍വകലാശാലയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ചു. മെറ്റല്കാര്ബണ് ഡൈ ഓക്സൈഡ് ബാറ്ററി സെല്‍ എന്നറിയപ്പെടുന്ന ഈ കണ്ടുപിടുത്തം ഗ്രീന്‍ ബാറ്ററികളുടെയും ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യയുടെയും മേഖലയില്‍ സുപ്രധാന നേട്ടമാണെന്ന് അല്‍ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍വകലാശാല പറഞ്ഞു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വൈദ്യുതോര്‍ജ്ജമായും ഫോര്‍മാറ്റ്, ഹൈഡ്രോകാര്‍ബണുകള്‍ പോലുള്ള വിലയേറിയ രാസ ഉല്‍പ്പന്നങ്ങളായും മാറ്റുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഊര്‍ജ്ജ പരിവര്‍ത്തനത്തോടെ കാര്‍ബണ്‍ ഉദ്വമനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ കഴിയുന്നതാണ്. ഉയര്‍ന്ന കാര്യക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും സംയോജിപ്പിച്ച് കാര്‍ബണ്‍ മലിനീകരണത്തിന് ഒരു പ്രായോഗിക പരിഹാരം പുതിയ സെല്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡീന്‍ പ്രൊഫസര്‍ അലി അല്‍ മര്‍സൗഖി പറഞ്ഞു. ഊര്‍ജ്ജ ഉല്പാദനത്തില് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉപയോഗിക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ഈ കണ്ടുപിടുത്തം തുറക്കുന്നു, കൂടാതെ ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകളില്‍ ആഗോളതലത്തില്‍ യുഎഇയുവിനെ മുന്‍പന്തിയില്‍ നിര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ സംഘങ്ങളുടെ ഏറ്റവും പുതിയ വിജയമാണിത്.