
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ആഭ്യന്തര ഉല്പാദനം പ്രതിവര്‍ഷം 30 ബില്യണ്‍ ദിര്‍ഹമായി വര്‍ധിപ്പിക്കും
അബുദാബി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സാമ്പത്തിക ക്ലസ്റ്ററുകള്‍ക്കായുള്ള ദേശീയ നയം യുഎഇ പ്രഖ്യാപിച്ചു. യുഎഇ സമ്പദ്വ്യവസ്ഥയെ പ്രതിവര്‍ഷം 30 ബില്യണ്‍ ദിര്‍ഹം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം പ്രതിവര്‍ഷം 30 ബില്യണ്‍ ദിര്‍ഹത്തില്‍ കൂടുതല്‍ (8.16 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കുക എന്നതാണ് മുഖ്യലക്ഷം. അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിന് നേതൃത്വം നല്കിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളും വിശദമായി ചര്‍ച്ച ചെയ്തു. വ്യവസായങ്ങളുടെയും സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു കൂട്ടം’ സൃഷ്ടിക്കാനും ആഗോളതലത്തില്‍ അവയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനും പുതിയ സാമ്പത്തിക പദ്ധതി ശ്രമിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക സേവനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബഹിരാകാശ മേഖല, ടെലികോം, ഡാറ്റ അനലിറ്റിക്സ്, ഭക്ഷണം എന്നിവയുടെ വികസനം ത്വരിതപ്പെടുത്തുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പദ്ധതി പ്രകാരം, അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ യുഎഇയുടെ വിദേശ വ്യാപാരം 15 ബില്യണ്‍ ദിര്‍ഹം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും. രാജ്യത്തുടനീളം പരസ്പരബന്ധിതമായ വ്യവസായങ്ങളുടെയും സേവനങ്ങളുടെയും ശൃംഖലകള്‍ സ്ഥാപിച്ചുകൊണ്ട് സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈബര്‍ സുരക്ഷാ നടപടികളുടെ ഭാഗമായി
വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പൊതുജനവിശ്വാസം മെച്ചപ്പെടുത്തുന്നതിനുമായി പാക്കേജ് പ്രഖ്യാപിച്ചു. കൃത്രിമ ബുദ്ധിക്കുള്ള ദേശീയ നയം; ദേശീയ എന്‍ക്രിപ്ഷന്‍ നയം; ഡാറ്റാ കൈമാറ്റ സുരക്ഷയ്ക്കുള്ള ദേശീയ നയം; സുരക്ഷിതമായ വിദൂര ജോലികള്‍ക്കുള്ള ദേശീയ നയം; എന്നിവ മന്ത്രിസഭ അംഗീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വ്യോമയാന മേഖലയിലെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള പുതുക്കിയ ദേശീയ പദ്ധതിക്കും മന്ത്രിമാര്‍ അംഗീകാരം നല്കി. രോഗങ്ങളെ മികച്ച രീതിയില്‍ ചെറുക്കുന്നതിന് കൃത്യമായ വൈദ്യസഹായം നല്കാന് സഹായിക്കുന്നതിന് പൗരന്മാരുടെ ജനിതക ഡാറ്റ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള എമിറാറ്റി ജീനോം പ്രോഗ്രാമിന്റെ തുടര്‍ച്ചയായ പുരോഗതിയെക്കുറിച്ചും ശൈഖ് മുഹമ്മദ് സംസാരിച്ചു. എമിറാറ്റികളില് നിന്ന് ഇപ്പോള്‍ 750,000ത്തിലധികം ജനിതക സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീര്‍ഘകാല ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഈ സംരംഭത്തിന് കീഴില്‍ ഒരു ദശലക്ഷം സാമ്പിളുകള്‍ ശേഖരിക്കും. നവംബര്‍ 4 മുതല്‍ 6 വരെ അബുദാബിയില്‍ നടക്കുന്ന യുഎഇ ഗവണ്മെന്റ് വാര്‍ഷിക യോഗങ്ങള്‍ക്കുള്ള അജണ്ടയും മന്ത്രിസഭ തീരുമാനിച്ചു. ഈ വര്‍ഷത്തെ ഉന്നതതല ചര്‍ച്ചകള്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം, ദേശീയ സ്വത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.