
വാച്ച് ആന്റ് ജ്വല്ലറി ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍
ഒക്ടോബര്‍ 6 മുതല്‍ 11 വരെ അല്‍ സാഹിയയിലെ സിറ്റി സെന്ററിലെ വോക്സ് സിനിമാസില്‍
ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ചില്‍ഡ്രന്‍ & യൂത്തിന്റെ 12ാമത് പതിപ്പ് സര്‍ഗാത്മകതയുടെയും മനുഷ്യാനുഭവങ്ങളുടെയും വേദിയായി മാറും. ഒക്ടോബര്‍ 6 മുതല്‍ 11 വരെ അല്‍ സാഹിയയിലെ സിറ്റി സെന്ററിലെ വോക്സ് സിനിമാസില്‍ നടക്കുമെന്ന് ഫാന്‍ മീഡിയ ഡിസ്കവറി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശത്തിലും ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് ചെയര്‍പേഴ്സണുമായ ശൈഖ ജവഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയിലുമാണ് പരിപാടി നടക്കുക. അല്‍ സാഹിയയിലെ സിറ്റി സെന്ററിലെ വോക്സ് സിനിമാസില്‍ നടക്കുന്ന ഈ പരിപാടി, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും സര്‍ഗ്ഗാത്മക മനസ്സുകളെയും ഒന്നിപ്പിക്കും. വൈവിധ്യമാര്‍ന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നൂതന വേദിയായി മാറും. സൗദി അറേബ്യ, ഫ്രാന്‍സ്, ഇറാന്, ഇന്തോനേഷ്യ, ബഹ്റൈന്‍, റഷ്യ, ഇന്ത്യ, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെ 26 രാജ്യങ്ങളില്‍ നിന്നുള്ള 1,740 ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 76 സിനിമകളുടെ ശക്തമായ ഒരു നിരയാണ് ഇത്തവണത്തെ പതിപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. സാവോ ടോം, പ്രിന്സിപ്പ്, ഇക്വഡോര്‍, ബെലീസ് എന്നിവ ആദ്യമായി മേളയില്‍ പങ്കെടുക്കുന്നു.
അറബ് യുവാക്കളുടെ അവബോധം രൂപപ്പെടുത്തുന്നതില്‍ സിനിമയുടെ പങ്ക് എടുത്തുകാണിക്കുന്നതും അറബ് സിനിമയുടെ അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. ചലച്ചിത്ര നിര്‍മ്മാതാക്കളെ ശാക്തീകരിക്കുകയും പ്രാദേശിക സാംസ്കാരികവും കലാപരവുമായ രംഗം വികസിപ്പിക്കുന്നതില്‍ ഒരു സര്‍ഗ്ഗാത്മക ഇടമായി ഫെസ്റ്റിവല്‍ വളര്‍ന്നുവെന്ന് ഫാന്‍, എസ്ഐഎഫ്എഫ് എന്നിവയുടെ ജനറല്‍ ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. ഈ വര്‍ഷം, ഗ്രീന്‍ കാര്‍പെറ്റ് മിഡില്‍ ഈസ്റ്റില്‍ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആദ്യത്തേത് വിപ് വെര്നൂയിജും വിന്‍സെന്റ് ബാലിന്റെ ഡച്ച് ചിത്രമായ മിസ് മോക്സിയും ആണ്. സൂര്യോന് ജംഗ് സംവിധാനം ചെയ്ത ഒരു കൊറിയന്‍ ചിത്രവും പ്രദര്‍ശിപ്പിക്കും, മൂന്നാമത്തേത് സാറാ തലാബിന്റെ സൗദി ചിത്രമായ ഹജീറും ആണ്. ഫെസ്റ്റിവലിന്റെ ജൂറിയില്‍ സിറിയന്‍ നടി യാര സബ്രി, എമിറാത്തി മാധ്യമ പ്രവര്ത്തകന് മുഹമ്മദ് റാഷിദ് അല്‍ സലാമി; യൂത്ത് പബ്ലിക് അതോറിറ്റിയിലെ യൂത്ത് സിനിമ ആന്‍ഡ് ടെലിവിഷന്‍ വിഭാഗം മേധാവി കുവൈറ്റ് സംവിധായകന് ദാവൂദ് സുലൈമാന്‍ അല്ഷുവൈല്; ദക്ഷിണ കൊറിയന്‍ സംവിധായകന് ജെയ് ഹൂണ്‍ ആന്‍; എന്നിവരുള്‍പ്പെടെ 16 പ്രശസ്ത സംവിധായകരും വ്യവസായ വിദഗ്ധരും ഉള്‍പ്പെടുന്നു. ദക്ഷിണ കൊറിയന്‍ ചലച്ചിത്ര നിര്‍മ്മാതാവും മള്‍ട്ടിമീഡിയ കലാകാരനുമായ റാം ലീ (ഹ്യുന്ജുങ് ലീ) എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. പ്രമുഖ ചലച്ചിത്ര നിരൂപകനായ സാങ്യങ് ലീ, ഡോക്യുമെന്ററികളിലും ഫീച്ചറുകളിലും വൈദഗ്ദ്ധ്യം നേടിയ ഒമാനി ചലച്ചിത്ര നിര്‍മ്മാതാവ് സലാ അല്ഹദ്രാമി എന്നിവരും ചേരും.