
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
ജപ്പാന്: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എക്സ്പോ 2025 ഒസാക്കയില്‍ യുഎഇ പവലിയന് സന്ദര്‍ശിച്ചു. 16 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന 90 പൊങ്ങുന്ന ഈന്തപ്പന റാച്ചിസ് തൂണുകളുടെ നൂതനമായ വാസ്തുവിദ്യാ രൂപകല്‍പ്പന ഉള്‍ക്കൊള്ളുന്ന പവലിയന്റെ പ്രദര്‍ശനം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് നേരില്‍ കണ്ടു. യുഎഇയുടെ ഐക്കണിക് ഈന്തപ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പ്രകൃതിദത്ത വസ്തുക്കളുടെ പുനരുപയോഗം എടുത്തുകാണിക്കുന്ന സ്തംഭങ്ങള്‍ 2 ദശലക്ഷത്തിലധികം ഈന്തപ്പനയോലകളില്‍ നിന്നാണ് നിര്‍മ്മിച്ചത്. ഭൂമിയില്‍ നിന്ന് ഈഥറിലേക്ക് എന്ന പ്രമേയമുള്ള യുഎഇ പവലിയന്, യുഎഇയുടെ ചരിത്രത്തിലൂടെയുള്ള ഒരു ആഴത്തിലുള്ള, ബഹുസ്വര യാത്രയാണ്. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് പവലിയന്റെ സംഘവുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള ആളുകളുമായും രാഷ്ട്രങ്ങളുമായും സാംസ്കാരിക വിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ദേശീയ പ്രതിഭകളുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. യുഎഇയുടെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നതിനൊപ്പം, രാജ്യത്തിന്റെ പൈതൃകത്തിലും സാംസ്കാരിക സ്വത്വത്തിലും ഉള്ള ആഴത്തിലുള്ള കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ജാലകമായി പവലിയന് പ്രവര്‍ത്തിക്കുന്നു. 1970 ലെ എക്സ്പോയിലെ ആദ്യ പങ്കാളിത്തത്തിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎഇ ഒസാക്കയിലെത്തുന്നത്. പരസ്പര താല്‍പ്പര്യമുള്ള വിവിധ മേഖലകളില്‍ യുഎഇയും ജപ്പാനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അടുത്ത സഹകരണത്തിനും ശക്തമായ പങ്കാളിത്തത്തിനും തെളിവായി നിലകൊള്ളുന്നുവെന്നും ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് പറഞ്ഞു. 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കുന്ന എക്സ്പോ 2025 ഒസാക്കയില്‍ അന്താരാഷ്ട്ര സംഘടനകളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ ജാപ്പനീസ് കമ്പനികളും പങ്കെടുക്കുന്നു. പവലിയനില്‍ ഇമാറാത്തി കലാകാരന്മാര് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. യുഎഇ പവലിയനിലേക്കുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് 24 എമിറാത്തികള്‍ ഉള്‍പ്പെടെ 46 യുവ അംബാസഡര്‍മാരുടെ സംഘമാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം, പാരമ്പര്യങ്ങള്‍, 50 വര്‍ഷത്തിലേറെ നീണ്ട നേട്ടങ്ങള്‍ എന്നിവയിലേക്കുള്ള ആഴത്തിലുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.