
‘ഗൾഫ് ചന്ദ്രിക കേരള വൈബ്’ വേദി അബുദാബി കൺട്രി ക്ലബ്ബിലേക്ക് മാറ്റി
‘ഗൾഫ് ചന്ദ്രിക’ മൂന്ന് ദിനങ്ങളിലായി ഒരുക്കുന്ന മഹാ പ്രവാസി സംഗമ പരിപാടിയായ ‘ദി കേരള വൈബ് ” ന്റെ വേദി അബുദാബി കൺട്രി ക്ലബ്ബിലേക്ക് മാറ്റി യതായി സ്വാഗത സംഘo ചെയർമാൻ പുത്തൂർ റഹ്മാൻ, കൺവീനർ ഷുക്കൂറലി കല്ലുങ്ങൽ, അബുദാബി കെഎംസിസി ജന സെക്രട്ടറി സി എച്ച്. യൂസുഫ് എന്നിവർ അറിയിച്ചു.
ആയിരക്കണക്കിന് പാർക്കിങ്ങും കൂടുതൽ ആളുകളെ ഉൾകൊള്ളുവാൻ കഴിയുന്ന വിശാലമായ സൗകര്യവും പരിഗണിച്ചാണ് ‘കൺട്രി ക്ലബ്ബി’ലേക്ക് പരിപാടി മാറ്റിയത്. അബുദാബി സിറ്റിയിൽ തന്നെയുള്ള പുതിയ വേദി ഏവർക്കും വേഗത്തിൽ എത്തി പ്പെടുവാൻ കഴിയുന്നതാണ്.
ഒക്ടോബർ 3,4,5 തിയ്യതികളി ളായി നടക്കുന്ന ‘ദി കേരള വൈബി’ലേക്കു പതിനായിരങ്ങൾ ഒഴുകിയെത്തും.
ഉദ്ഘാടന സമ്മേളനം, ബിസ്നസ്സ് കോൺക്ലെവ്, മീഡിയ കോൺഫാബ്, എഡ്യൂ എക്സ്പോ, വനിതാ സംഗമം, സംഗീതനിശ, ഫ്യൂഷൻ ഷോ,തുടങ്ങി വ്യത്യസ്ത പരിപാടിക ളോടെയാണ് ‘കേരള വൈബ്’ ഒരുങ്ങുന്നത്. ഭക്ഷണ സ്റ്റാളുകൾ, വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും പരിപാടി ക്കു മാറ്റു കൂട്ടും.. പ്രവാസ സമൂഹത്തിന്റെ അവിസ്മരണീയ സംഗമ മാകും ‘ദി കേരള വൈബ്’എന്ന് സംഘടക സമിതി നേതാക്കൾ പറഞ്ഞു.