
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: യുഎഇയുടെ പ്രൗഢിയുടെ അടയാളമായ ഫാല്‍ക്കണ്‍ പക്ഷിയുടെ മേന്മയും കരുത്തും പരിചയപ്പെടുത്താന്‍ വിപുലമായ പ്രദര്‍ശനം ഒരുക്കുന്നു. അല്‍ ദൈദ് എക്സ്പോ സെന്ററിലാണ് ‘അല്‍ അസായില്‍’ എന്ന പേരില്‍ ഫാല്‍ക്കണ്‍ എക്സിബിഷന് സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് അല്‍ ദൈദ് ‘രാജാളി’ പക്ഷിയുടെ കഥ പറയാന്‍ രാജകീയ എക്സിബിഷന് വേദിയാവുന്നത്. വ്യാഴാഴ്ചയാണ് തുടക്കം. സെപ്തംബര്‍ 28ന് സമാപിക്കും. ഷാര്‍ജ എക്സ്പോ സെന്ററാണ് പരിപാടിയുടെ സംഘാടകര്‍. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ സഹകരണവുമുണ്ട്.
ഫാല്‍ക്കണ്‍ കൂടാതെ കുതിര, ഒട്ടകം വ്യാപാര വിതരണ പരിചരണങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള 250ല്‍ അധികം കമ്പനികളും ബ്രാന്‍ഡുകളും പ്രദര്‍ശനത്തിനെത്തുന്നു എന്നതാണ് ഇത്തവണത്തെ അല്‍ അസായില്‍ എക്സിബിഷന്റെ സവിശേഷത. കുതിര സവാരി, ഫാല്‍ക്കണ്‍റി, ഒട്ടക റൈസിംഗ് മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളും അസോസിയേഷനുകളും എക്സിബിഷന് ഭാഗമാവും. കുതിര, ഒട്ടകം, ഫാല്‍ക്കണ്‍ പരിപാലന ഉല്‍പ്പന്നങ്ങളിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍, പ്രജനന സാങ്കേതിക വിദ്യകള്‍, മൃഗ സഞ്ചാര ഉപകരണങ്ങള്‍, വേട്ട സാമഗ്രികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തും.
നാല് ദിവസത്തെ പരിപാടിയില്‍ പ്രീമിയം ഫാല്‍ക്കണുകളുടെ നിര തന്നെ സ്ഥാനം പിടിക്കും. ഫാല്‍ക്കണ്‍ പരിചരണ രീതികളെക്കുറിച്ചുള്ള പരിശീലനവും ഉള്‍ക്കാഴ്ചകളും, ആധികാരിക അറബ് പൈതൃകവുമായി ബന്ധപ്പെട്ട സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ലഭ്യമാക്കുന്നതാണ് അല്‍ അസായില്‍. ഫാല്‍ക്കണ്‍ ലേല സെഷനും ഇതാദ്യമായി എക്സിബിഷനില്‍ ഉള്‍പ്പെടുത്തി. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഫാല്‍ക്കണ്‍ പ്രേമികളുടെയും ശേഖരണക്കാരുടെയും കൂടുതല്‍ സന്ദര്‍ശക പ്രവാഹത്തിന് ലേലം ഉപകരിക്കും. അതിനനുസൃതമായാണ് ലേല മത്സരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപൂര്‍വവും ശുദ്ധമായതുമായ അറേബ്യന്‍ ഫാല്‍ക്കണുകള്‍ക്ക് ശക്തമായ പങ്കാളിത്തവും മത്സരാധിഷ്ഠിത വിലയും ലഭ്യമാക്കും എക്സിബിഷനിലെ ലേലം. ഷഹീന്, ഗിര്ഷഹീന്, ഗിര്തിബ, പ്യുവര്‍ ഗിര്‍ ഫാല്‍ക്കണുകള്‍ തുടങ്ങിയ പ്രീമിയം ഇനങ്ങളുടെ വിപുലമായ ഒരു ശ്രേണി ദൈദിലെ എക്സിബിഷന് വേദിയില്‍ ലേലത്തിനെത്തും. മികച്ച ഇനം ഫാല്‍ക്കണുകളുടെ വില തീ പാറുന്ന ലേലത്തിലൂടെയായിരിക്കും നിശ്ചയിക്കുക.
സാംസ്കാരികവും പൈതൃകവുമായ പ്രവര്‍ത്തനങ്ങളുടെ സംരക്ഷണവും പ്രോല്‍സാഹനവുമാണ് അല്‍ അസായില്‍ എക്സിബിഷന് ലക്ഷ്യം. നിരവധി സാംസ്കാരിക, പൈതൃക പരിപാടികളും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ അര്‍ധ രാത്രി 12 വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. കുതിര, ഒട്ടകം, ഫാല്‍ക്കണ്‍ എന്നിവയുടെ പരിചരണം രോഗ നിയന്ത്രണം, ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിദ്യാഭ്യാസ സെഷനുകളും പരിശീലന വര്‍ക്ക്ഷോപ്പുകളും വിത്യസ്ഥ സമയങ്ങളിലായി നടക്കും. ഇ രംഗങ്ങളിലെ വിദഗ്ദര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.