
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുബൈ: ക്രിസ്റ്റല്‍ മെത്ത്, ഹെറോയിന്‍, മരിജുവാന എന്നിവ കടത്തിയ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഏകദേശം 26 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഓപ്പറേഷനില്‍ ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, ഹെറോയിന്‍, മരിജുവാന എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്നുകളും 27,913 ട്രമാഡോള്‍ ഗുളികകളും സേന കണ്ടെത്തി. യുഎഇയില്‍ അംഗീകൃതമല്ലാത്ത ട്രമാഡോള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഡീലറാണ് സംഘത്തെ നയിച്ചതെന്ന് ദുബൈ പൊലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റിനാര്ക്കോട്ടിക്സിന്റെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് ബിന്‍ മുവൈസ പറഞ്ഞു. അന്വേഷണത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിലൂടെ അയാളുടെ കൈവശം ക്രിസ്റ്റല്‍ മെത്ത് ഉണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങളില്‍ മറ്റ് സംഘാംഗങ്ങളെയും അവര്‍ കൊണ്ടുപോകുന്ന ബാക്കി മരുന്നുകളും കണ്ടെത്താനായതായും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഓപ്പറേഷന് വിജയിച്ചത്. അതിന്റെ ഫലമായി ബാക്കിയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് സ്ഥലങ്ങളില്‍ മയക്കുമരുന്ന് നിക്ഷേപിച്ചവരെയും അവ സ്വീകരിക്കാന്‍ വന്നവരെയും പിടികൂടാന്‍ കഴിഞ്ഞതായും ഖാലിദ് ബിന്‍ മുവൈസ പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് ഒരു അന്താരാഷ്ട്ര സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. സമൂഹത്തിന്റെ സുരക്ഷയെ തകര്‍ക്കാന്‍ ധൈര്യപ്പെടുന്ന ആരെയും ഇരുമ്പു മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കുറ്റവാളികളെയും മയക്കുമരുന്ന് വ്യാപാരികളെയും അവര്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പോലും ഇല്ലാതാക്കുമെന്നും പൊലീസ് വ്യക്തമാക്കി.