
ഗ്രീന്‍ പാത്ത് പൊളിറ്റിക്കല്‍ സ്കൂളിന് തുടക്കം കുറിച്ച് മലപ്പുറം ജില്ലാ കെഎംസിസി
ദുബൈ: അറബ് രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ വേപ്പ് ഉപയോഗം കൂടുതലും യുഎഇയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ ഏകദേശം 40% പേരും നിക്കോട്ടിന് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി ഗവേഷകര്‍ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള കുവൈത്തില്‍ ഇത് 24% ആണ്. യുഎഇയിലെ 10 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ ഏകദേശം നാല് പേര് വേപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തി. അറബ് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എളുപ്പത്തിലുള്ള ലഭ്യത, നിരവധി രുചികള്‍, കനത്ത ഓണ്‍ലൈന്‍ പ്രമോഷന്, ഉയര്‍ന്ന വരുമാനം എന്നിവ നിക്കോട്ടിന് ഉല്‍പ്പന്നങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പുകയില വലിക്കുന്ന അത്ര ദോഷകരമല്ലെങ്കിലും വേപ്പിംഗ് ആരോഗ്യപരമായ അപകടസാധ്യത ഉയര്‍ത്തുന്നതാണ്. നിലവില്‍, 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും യുഎഇയില്‍ അവ വാങ്ങാം. അറബ് രാജ്യങ്ങളിലായി 1,338 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി യുഎഇ, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം, പ്രധാനമായും ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ സര്‍വേ നടത്തി.
അമ്മാനിലെ ജോര്‍ദാന്‍ സര്‍വകലാശാലയിലെ പ്രബന്ധകാരന് മാലിക് സല്ലം, യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വേപ്പിംഗ് നിരക്ക് 39.6 ശതമാനമാണെന്ന് വിശേഷിപ്പിച്ചു. 2022ല്‍ നടത്തിയ ഗവേഷണത്തില്‍ യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ 23 ശതമാനം പേര് ഒരു മാസത്തിനിടെ ഇസിഗരറ്റ് വലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ കണ്ടെത്തലുകള്‍ നിരക്കുകള്‍ വര്‍ദ്ധിച്ചുവരികയാണ്.
മികച്ച രുചിയും സുഗന്ധവുമാണ് പ്രധാനമായും പല വിദ്യാര്‍ത്ഥികളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണയുള്ള പുകവലി നിര്‍ത്താനും പലരും വേപ്പ് ഉപയോഗിച്ചുവരുന്നു. പരമ്പരാഗത പുകവലിക്ക് സുരക്ഷിതമായ ഒരു ബദലാണ് ഇസിഗരറ്റുകള്‍ എന്ന വിശ്വാസമാണ് കൂടുതലും. ഒരു പരിധിവരെ ഇത് ശരിയാണെങ്കിലും ആരോഗ്യകരമായ അപകടം ഇതിലുമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വേപ്പ് ഉപയോഗിക്കാന്‍ എളുപ്പമാണ്, വീട്ടിലും സര്‍വകലാശാലകളിലും വരെ എളുപ്പത്തില്‍ ഉപയോഗിക്കാം. പഠനത്തിലെ കൃത്യമായ കണക്ക് ഇങ്ങനെ-യുഎഇയിലെ 39.6 ശതമാനം വിദ്യാര്‍ത്ഥികള്‍ വേപ്പ് ഉപയോഗിക്കുന്നു, ഇത് കുവൈത്തില്‍ 24.2 ശതമാനവും ജോര്‍ദാനില്‍ 20.5 ശതമാനവും സൗദി അറേബ്യയില്‍ 8.8 ശതമാനവും ഈജിപ്തില്‍ 7.3 ശതമാനവുമാണ്. എല്ലാ രാജ്യങ്ങളിലും ഏറ്റവും ജനപ്രിയം വേപ്പ് ഉല്പന്നങ്ങള്ക്കാണ്. ഇത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ 21.2 ശതമാനവും, ഷിഷ അല്ലെങ്കില്‍ നര്ഗൈല് 12.9 ശതമാനവും സിഗരറ്റ് 10.8 ശതമാനവും ഉപയോഗിക്കുന്നു.