
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: രാജ്യത്തിന്റെ സമ്പന്നമായ ഭാവി ലക്ഷ്യമാക്കി ദീര്‍ഘകാല കാഴ്ചപ്പാടിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തില്‍ യുഎഇ പ്രസിന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമും പങ്കെടുത്തു. അബുദാബി ഖസര്‍ അല്‍ ബഹറില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടുംബക്ഷേമം, ദേശീയ സ്വത്വം തുടങ്ങിയ പ്രധാന മേഖലകളിലെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ അവലോകനം ചെയ്തു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദും ചര്‍ച്ചകളില്‍ പങ്കെടുത്തു. യുഎഇ പ്രസിഡന്റും ദുബൈ ഭരണാധികാരിയും മജ്ലിസില്‍ അതിഥികളുമായി ആശംസകള്‍ കൈമാറുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്സിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അവര്‍ പതിവായി കണ്ടുമുട്ടാറുണ്ട്.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ്, സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക്, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാര്‍, ശൈഖ്മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൗരന്മാര് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച ഖസര്‍ അല്‍ ബഹറില്‍ അറബ് പാര്‍ലമെന്റില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ ശൈഖ് മുഹമ്മദ് സ്വാഗതം ചെയ്തു. അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് അല്‍ യമഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയത്. സ്ഥിരതയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് അറബ് നിയമനിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്റ് വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. അറബ് ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ നയതന്ത്രം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അറബ് ലക്ഷ്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയ്ക്കും സംയുക്ത അറബ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് യുഎഇയുടെ നേതൃത്വത്തിനും ശൈഖ് മുഹമ്മദിന് സന്ദര്‍ശന പ്രതിനിധി സംഘം നന്ദി അറിയിച്ചു.