
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ലോകത്തിലെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ വാഹന വാഹക കമ്പനിയായ എംവി ഹോഗ് സണ്‍റൈസിനെ ജബല്‍ അലി തുറമുഖത്തേക്ക് ആദ്യമായി സ്വാഗതം ചെയ്ത് ഡിപി വേള്‍ഡ്. സീറോകാര്‍ബണ്‍ റെഡി ഡിസൈനില്‍ നിര്‍മ്മിച്ചതും, അമോണിയ, മെഥനോള്‍ തുടങ്ങിയ ഭാവി ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതുമായ ഓറോറക്ലാസ് കപ്പല്‍, ഓട്ടോമോട്ടീവ് ഷിപ്പിംഗ് മേഖലയിലെ ആദ്യത്തേതാണ്. 9,100 കാറുകളെ വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പല്‍ എല്‍എന്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ വ്യവസായ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കൊണ്ടുപോകുന്ന ഒരു കാറിന് കാര്‍ബണ്‍ ഉദ്വമനം 58 ശതമാനം കുറയ്ക്കുന്നു. 1,200 വാഹനങ്ങള്‍ വഹിച്ചുകൊണ്ട് യൂറോപ്പില്‍ നിന്ന് ജബല്‍ അലി തുറമുഖത്താണ് കപ്പല്‍ ആദ്യമായി എത്തിയത്. ജബല്‍ അലി തുറമുഖത്ത് നടന്ന ചടങ്ങില്‍ ഡിപി വേള്‍ഡ് ജിസിസിയിലെ ജനറല്‍ കാര്‍ഗോ & റോറോ വൈസ് പ്രസിഡന്റ് അഹമ്മദ് ബദ്രി, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവയുടെ ഹോഗ് ഓട്ടോലൈനേഴ്സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ മേഖലാ മേധാവി അതാനു മൈതി എന്നിവര്‍ പങ്കെടുത്തു. ‘ഹോഗ് സണ്‍റൈസ് സുസ്ഥിര ഷിപ്പിംഗില്‍ ഒരു നേതാവാണ്, അവരുടെ വരവ് ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ പങ്ക് ശക്തിപ്പെടുത്തുന്നതാണെന്ന് ഡിപി വേള്‍ഡ് ജിസിസിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്ള ബിന്‍ ദമിതന്‍ പറഞ്ഞു. ഹോഗ് ഓട്ടോലൈനേഴ്സിന്റെ സിഇഒ ആന്‍ഡ്രിയാസ് എംഗര്‍ പറഞ്ഞു: സുസ്ഥിര ഷിപ്പിംഗിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനാണ് ഓറോറക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജബല്‍ അലി പോലുള്ള മുന്‍നിര ഹബ്ബുകളുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് ആ അഭിലാഷം നിറവേറ്റുന്നതിന് അത്യന്താപേക്ഷിതമാണ്. ഞങ്ങളുടെ കാര്‍ബണ്‍ അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഗോ വിശ്വസനീയമായി നീക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. 2024ല്‍ ദുബwയില്‍ 1.3 ദശലക്ഷം വാഹനങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഡിപി വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 53.6 ശതമാനം വര്‍ധനവാണിത്. ആഗോള ഓട്ടോമോട്ടീവ് വ്യാപാരത്തില്‍ എമിറേറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്ക് അടിവരയിടുന്നു. ഈ വര്‍ഷം ആഗസ്തില്‍ ജബല്‍ അലി തുറമുഖത്ത് ടെര്‍മിനല്‍ 4ല്‍ 2.6 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ വാഹന സംഭരണശാല ആരംഭിച്ചു. ഓട്ടോമോട്ടീവ് ലോജിസ്റ്റിക്സ് ശേഷിയും വികസിപ്പിച്ചു. നിലവില്‍ 20 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ മാര്‍ക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.