
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: അനുമതിയില്ലാതെ എഐ സാങ്കേതികത ഉപയോഗിച്ച് ദേശീയ ചിഹ്നങ്ങളെയോ പൊതു വ്യക്തികളെയോ ചിത്രീകരിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നതായി യുഎഇ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തുടങ്ങിയവയ്ക്കായി ആര്‍ടിഫിഷ്യല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മാധ്യമ ലംഘനമായി കണക്കാക്കുമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. അനുമതി കൂടാതെ പൊതു വ്യക്തികളെയും നേതാക്കളെയും ചിത്രീകരിക്കുന്നതിന് എഐ ഉപയോഗിക്കാന്‍ പാടില്ല. സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഹാനി വരുത്തുന്നതിനും എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് പിഴയും ഭരണപരമായ ശിക്ഷകളും ഉള്‍പ്പെടെയുള്ള മാധ്യമ ലംഘന നിയന്ത്രണ വ്യവസ്ഥകള്‍ക്ക് വിധേയമായി മാധ്യമ ലംഘനമായി കണക്കാക്കും. എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും, മാധ്യമ സ്ഥാപനങ്ങളോടും, ഉള്ളടക്ക സ്രഷ്ടാക്കളോടും അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിക്കാനും, പ്രൊഫഷണലും ധാര്‍മ്മികവുമായ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കാനും മീഡിയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അടുത്തിടെ, യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാനെ ചിലരോടൊപ്പം ചേര്‍ത്ത് എഐയില്‍ സൃഷ്ടിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിമര്‍ശനങ്ങള്‍ നേരിട്ടു. സ്ഥാപക പിതാവിനെ വ്യക്തികളുടെ കൂടെ കാണിക്കാന്‍ എഐ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെറ്റായ വിവരങ്ങളുടെയും ഓണ്‍ലൈന്‍ ഭീഷണിപ്പെടുത്തലിന്റെയും വ്യാപനം തടയുന്നതിന് യുഎഇ കര്‍ശനമായ മാധ്യമ നിയന്ത്രണങ്ങള്‍ പാലിക്കുന്നതായി കൗണ്‍സില്‍ വ്യക്തമാക്കി.