
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: പെണ്‍കുട്ടികളെ അടുക്കളയില്‍ കയറാന്‍ പോലും വീട്ടമ്മമാര്‍ സമ്മതിക്കാതിരുന്നാല്‍ അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് നമ്മള് ചെന്ന് വീഴുമെന്ന് സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ് അഭിപ്രായപ്പെട്ടു. ഇത് രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. ഭക്ഷണം ജീവിതത്തിലെ പ്രധാന ഭാഗമാണ്. സ്കൂളുകളിലൊന്നും കുട്ടികള്‍ക്ക് പാചകം, ഭക്ഷണ വൈവിധ്യം, അതിന്റെ സംസ്കാരം, ഗുണഗണം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നില്ല. എന്ത് കഴിക്കാം, എന്ത് കഴിക്കാന്‍ പാടില്ല എന്നതിനേക്കുറിച്ചോ തലമുറകള്‍ കൈമാറുന്നില്ലെന്നും അവര്‍ പറഞ്ഞു. ദുബൈ ഖിസൈസിലെ ആദാമിന്റെ ചായക്കടയില്‍ ഈ മാസം 26 മുതല്‍ 28 വരെ നടക്കുന്ന മാപ്പിള ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആബിദ.
മലബാറിന്റെ രുചിക്കൂട്ട് ലോകം മുഴുവന്‍ വ്യാപിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ രംഗത്തുള്ളതെന്നും ആബിദ റഷീദ് പറഞ്ഞു. ഇന്ത്യയില്‍ ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അപ്പുറം ഭക്ഷണമില്ല എന്നാണ് പുറത്തുള്ളവരുടെ ധാരണ. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംസ്കാരത്തിലും നമ്മള് ഏറെ സമ്പന്നരും വൈവിധ്യം പുലര്‍ത്തുന്നവരാണ്. മലയാളികള്‍ പച്ചക്കറി കഴിക്കുന്നവരായിരുന്നു. കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരും അറബികളുമടക്കമുള്ള വിദേശീയരാണ് ഇറച്ചിയും ചോറുമെല്ലാം പരിചയപ്പെടുത്തിയത്. അങ്ങനെ ഏറ്റവും നല്ല ഭക്ഷണത്തിന്റെ താക്കോല്‍ മലയാളികളുടെ കൈവശമായി. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭക്ഷണം ലോകത്ത് എല്ലായിടത്തും എത്താത്തത് എന്നതാണ് തന്റെ ആശങ്കയെന്നും അതിനുള്ള ശ്രമമാണ് ഈ ഫുഡ് ഫെസ്റ്റിവലിലും ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. മാപ്പിള-അറബ് ഫ്യൂഷന്‍ വിഭവങ്ങളാണ് ആദാമിന്റെ ചായക്കടയിലെ ഭക്ഷ്യോത്സവത്തില്‍ ആബിദ റഷീദിന്റെ മേല്‍നോട്ടത്തില്‍ വിളമ്പുകയെന്ന് അനീസ് ആദം പറഞ്ഞു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭ്യമാകും.