
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ഷാര്‍ജ: ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ, 500ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെയും ബ്രാന്‍ഡുകളുടെയും പങ്കാളിത്തത്തോടെ എമിറേറ്റ്സ് പെര്‍ഫ്യൂംസ് ആന്‍ഡ് ഊദ് എക്സിബിഷന്റെ മൂന്നാം പതിപ്പ് ഒക്ടോബര്‍ 3 മുതല്‍ 12 വരെ ഷാര്‍ജ എക്സ്പോ സെന്റര്‍ സംഘടിപ്പിക്കുന്നു. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണി സന്ദര്‍ശകര്‍ക്ക് ഈ പ്രദര്‍ശനം ഒരുക്കുന്നു. ഇമാറാത്തി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഒരു ബിസിനസ് ഇന്‍കുബേറ്ററായും ലോഞ്ചിംഗ് പാഡായും ഇത് പ്രവര്‍ത്തിക്കുന്നു. പ്രത്യേക വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ഏകീകരിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് എമിറേറ്റ്സ് പെര്‍ഫ്യൂംസ് ആന്‍ഡ് ഔദ് എക്സിബിഷന് പ്രതിനിധീകരിക്കുന്നതെന്ന് ഷാര്‍ജ എക്സ്പോ സെന്റര്‍ സിഇഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ ചൂണ്ടിക്കാട്ടി. കമ്പനികളുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, വിപണി പ്രതികരണം കണക്കാക്കുന്നതിനും ഒരു അന്താരാഷ്ട്ര ശൃംഖല കെട്ടിപ്പടുക്കുന്നതിനും, പെര്‍ഫ്യൂം മേഖലയില്‍ എമിറാറ്റി, ഗള്‍ഫ് ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് എമിറേറ്റ്സ് പെര്‍ഫ്യൂംസ് ആന്‍ഡ് ഔദ് എക്സിബിഷന് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ഫ്യൂം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇമാറാത്തി പ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആരംഭിച്ചതാണിത്.
ഇമാറാത്തി യുവാക്കളെയും സംരംഭകരെയും ശാക്തീകരിക്കുക, അവരുടെ വിശിഷ്ട ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും വിശാലമായ ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.