
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: ചൂട് കുറഞ്ഞതോടെ രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു തുടങ്ങി. കൊടുംചൂടിലും മരുഭൂമിയില്‍ വസന്തം വിരിയിക്കുന്ന ഒരിടമുണ്ട്, ദുബൈ മിറക്കിള്‍ ഗാര്ഡന്. ഇവിടെ പുക്കളും സസ്യങ്ങളും ഇലകളും കൊണ്ട് തീര്‍ത്ത വിസ്മയിപ്പിക്കുന്ന വിശാലമായ പൂന്തോട്ടം കാണാം. സത്യത്തില്‍ ഇതൊരു പൂന്തോട്ടം എന്ന രീതിയില്‍ ഒതുക്കി നിര്‍ത്താനാവില്ല, പൂക്കള്‍ കൊണ്ട് ഒരത്ഭുത ലോകം തീര്ത്തിരിക്കുകയാണിവിടം. വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഔട്ട്ഡോര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ദുബൈ മിറക്കിള്‍ ഗാര്ഡന്. സീസണ് 14നായി തിങ്കളാഴ്ച അതിന്റെ കവാടങ്ങള്‍ തുറന്നു. ഏത് പ്രതികൂല കാലാവസ്ഥയിലും മനോഹരമായ പ്രകൃതി എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന ഉത്തമ ഉദാഹരണമാണ് മിറക്കള്‍ ഗാര്ഡന്. ആകര്‍ഷകമായ ശില്പങ്ങളില് വളരുന്ന ദശലക്ഷക്കണക്കിന് വര്‍ണ്ണാഭമായ പൂക്കളും സസ്യങ്ങളും ഉണ്ട്. പൂന്തോട്ടത്തിലൂടെയുള്ള നടത്തം ഹാര്‍ട്ട് ടണല്‍, അംബ്രല്ല പാസേജ്വേ, ഫ്ലോറല്‍ ക്ലോക്ക്, ഫ്ലോറല്‍ കാസില്‍, ഫ്ലോട്ടിംഗ് ലേഡി, എമിറേറ്റ്സ് വിമാനം എന്നിവയും അതിലേറെയും ആസ്വദിക്കാം. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ വിനോദത്തിന് അനുയോജ്യമായ ഇടം. മിറക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് വില വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്. ദിര്‍ഹം 100 (മുതിര്‍ന്നവര്‍), ദിര്‍ഹം 85 (കുട്ടികള്‍), ബട്ടര്‍ഫ്ലൈ ഗാര്‍ഡനിലേക്കുള്ള പൊതു പ്രവേശനം: ദിര്‍ഹം 60 (മുതിര്‍ന്നവര്‍), ദിര്‍ഹം 55 (കുട്ടികള്‍), മിറക്കിള്‍ ഗാര്‍ഡനിലേക്കും ബട്ടര്‍ഫ്ലൈ ഗാര്‍ഡനിലേക്കും ഉള്ള കോംബോ ടിക്കറ്റ്: ദിര്‍ഹം 130. മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുണ്ട്.