
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: സ്കാനിംഗ് സമയത്ത് ഹാന്റ് ബാഗേജില്‍ നിന്നും ലാപ്ടോപും ബോട്ടിലുകളും പുറത്തെടുക്കേണ്ടതില്ല. സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എമിറേറ്റ്സ് സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ 3ല്‍ പുതിയ സ്കാനിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്. സുരക്ഷാ പരിശോധനകള്‍ക്കിടെ യാത്രക്കാര്‍ ലാപ്ടോപ്പുകള്, പെര്‍ഫ്യൂമുകള്‍, ക്രീമുകള്‍, 100 മില്ലിയില്‍ കൂടുതലുള്ള ദ്രാവകങ്ങള്‍ എന്നിവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന പുതിയ സ്കാനറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളും ദുബൈ എയര്‍പോര്‍ട്ടില്‍ നിലവില്‍ പരീക്ഷിച്ചുവരികയാണ്. 2025 മെയ് മാസത്തില്‍ ദുബൈയിലെ മൂന്ന് ടെര്‍മിനലുകളിലും വിപുലമായ ചെക്ക്പോയിന്റ് സ്ക്രീനിംഗ് സാങ്കേതികവിദ്യകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രോജക്ട്സ് സ്മിത്ത്സ് ഡിറ്റക്ഷന്‍ നല്കി. സുരക്ഷ വര്‍ദ്ധിപ്പിക്കുക, പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുക എന്നിവയാണ് ലക്ഷ്യം. ലഗേജ് പരിശോധനക്ക് സ്ഥാപിക്കുന്ന അത്യാധുനിക സ്കാനറുകള്‍ ഉയര്‍ന്ന റെസല്യൂഷനുള്ള 3ഉ ഇമേജിംഗ് നല്കുന്നു. ഇത് യാത്രക്കാര്‍ക്ക് അവരുടെ ബാഗുകള്‍ക്കുള്ളിലെ ഇലക്ട്രോണിക്സ് സാധനങ്ങളും ദ്രാവകങ്ങളും പുറത്തെടുക്കാതെ സ്കാനറില്‍ വെക്കാന്‍ സൗകര്യമൊരുക്കും. സ്കാനിംഗ് പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയ്ക്കുകയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ച കൈകാര്യം ചെയ്യുന്നതിന്, വേഗതയേറിയതും സുഗമവും കൂടുതല്‍ തടസ്സമില്ലാത്തതുമായ യാത്രാ അനുഭവം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും ദുബൈ എയര്‍പോര്‍ട്ട്സ് നടപ്പാക്കി വരികയാണ്.