
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: ജീവിതം കൊണ്ട് നാടിന് വെളിച്ചം പകര്‍ന്ന മുതിര്‍ന്ന പൗരന്മാരെ ഹൃദയപൂര്‍വ്വം ആദരിച്ചുകൊണ്ട്, ലോക വയോജന ദിനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മനുഷ്യ മൂല്യങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കും ഊന്നല്‍ നല്കിയ ഈ പരിപാടിയില്‍, ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും പങ്കുചേര്‍ന്നു. മുതിര്‍ന്ന പൗരന്മാരുടെ സംഭാവനകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു വേദിയായിമാറി. അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തിഗത വസ്തുക്കള്‍ അലങ്കരിക്കുന്നതിനുള്ള ശില്പശാല നടന്നു. ഒപ്പം സമൂഹബന്ധം ശക്തിപ്പെടുത്താനുള്ള മത്സരങ്ങളും വിനോദ പരിപാടികളും നടന്നു. വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സാമൂഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നതിലെ പ്രശ്നങ്ങള്‍, നിയമം ലംഘിക്കുന്നവരുമായി എങ്ങനെ ഇടപെടണം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ക്ലാസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ‘മുതിര്‍ന്ന പൗരന്മാര് സമൂഹം കെട്ടിപ്പടുക്കുന്നതിലെ അടിസ്ഥാന തൂണാണ്. അവരുടെ സംഭാവനകളെ ആദരിക്കാനും പങ്ക് ഉയര്‍ത്തിക്കാട്ടാനും ദുബൈ പ്രത്യേക പ്രാധാന്യം നല്‍കുന്നുവെന്ന് ജിഡിആര്‍എഫ്എ ദുബൈയിലെ ലീഡര്‍ഷിപ്പ് ആന്‍ഡ് ഫ്യൂച്ചര്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുള്‍ സമദ് ഹുസൈന് അല്‍ ബലൂഷി പറഞ്ഞു. പഴയ തലമുറയെയും പുതുതലമുറയെയും ബന്ധിപ്പിച്ച്, സ്നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായൊരു സമൂഹം നിര്മ്മിക്കാനാനുള്ള സന്ദേശമാണ് പരിപാടിയിലുടെ ജനറല്‍ ഡയറക്ടറേറ്റ് ലക്ഷ്യമാക്കുന്നത്. ഈ പരിപാടി തങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കിയെന്നും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചെന്നും മുതിര്‍ന്ന പൗരന്മാര് അഭിപ്രായപ്പെട്ടു.