വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

അബുദാബി: ബജറ്റ് എയര്‍ലൈനായിരുന്ന വിസ് എയര്‍ അബുദാബിയില്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ വിമാനസര്‍വീസ് തുടങ്ങും. സെപ്തംബര്‍ 1 മുതല്‍ കമ്പനി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. മേഖയിലെ ഭൗമരാഷ്ട്രീയ സാഹചര്യം, മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്നുള്ള കടുത്ത മത്സരം തുടങ്ങിയ കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം നവംബര്‍ 20 ന് പോളണ്ടിനും അബുദാബിക്കും ഇടയില്‍ ആദ്യവിമാനം സര്‍വീസ് തുടങ്ങും. തുടര്‍ന്ന് മറ്റു ഡെസ്റ്റിനേഷനിലേക്കും സര്‍വീസ് ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിസ് ചുരുങ്ങിയാ കാലംകൊണ്ട് മിഡില്‍ ഈസ്റ്റില്‍ മികച്ച ചലനം സൃഷ്ടിക്കാന്‍ വിസിന് കഴിഞ്ഞിരുന്നു. വിപണിയില്‍ പുതിയ രീതിയിലായിരിക്കും വിസിന്റെ സര്‍വീസ്.


