
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
ഷാര്‍ജ: പശ്ചിമേഷ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ പെയ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സ് വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷിക്കുന്നു. ‘സില്‍വിയോറ’ എന്ന ശീര്‍ഷകത്തിലാണ് സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും ഓരോ വിഷയം അടിസ്ഥാനമാക്കി വ്യത്യസ്തവും ഹൃദ്യവും വിജ്ഞാനപ്രദവുമായ പരിപാടികള്‍ അവതരിപ്പിച്ച് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒന്നാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷത്തിന്റെ തുടക്കമെന്നോണം സെപ്റ്റംബര്‍ മാസത്തില്‍ പരിപാടിയുടെ സവിശേഷ ലോഗോ നിര്‍മ്മിക്കുന്ന മത്സരം, ടാഗ്ലൈന് കണ്ടെത്താനുള്ള മത്സരം, ആഘോഷപരിപാടികളുടെ നാമനിര്‍ദ്ദേശ മത്സരം, പെയ്സ് മംഗളഗീതരചനാമത്സരം എന്നിവ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിക്കുകയുണ്ടായി.
പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ലോഗോ മത്സരത്തില്‍ അവസാനഘട്ടത്തില്‍ എത്തിയ 4 ലോഗോകള്‍ വോട്ടിനിട്ട് ആണ് സമ്മാനം നേടിയ ലോഗോ തിരഞ്ഞെടുത്തത്. നാമനിര്ദ്ദേശമത്സരത്തിലും ടാഗ്ലൈന് മത്സരത്തിലും പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. ‘പെയ്സ് സില്‍വിയോറ’ എന്ന പേരാണ് നാമനിര്‍ദ്ദേശ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ‘ഹോണറിംഗ് എ ലെഗസി ഇല്ലുമിനെറ്റിംഗ് ദി ഫ്യുച്ചര്‍’ എന്ന ടാഗ് ലൈന്‍ ഈ ആഘോഷ പരിപാടിയുടെ സവിശേഷ ടാഗ് ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇവയുടെ ഔദ്യോഗികപ്രഖ്യാപനം ഒക്ടോബര്‍ 7 ചൊവ്വാഴ്ച പെയ്സ് ബ്രിട്ടീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
ഒക്ടോബര്‍ മാസത്തില്‍ ‘പെയ്സ് കെയര്‍’ എന്ന പേരില്‍ മാനസികശാരീരികാരോഗ്യം, കായികം എന്നീ രംഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്ഥാപകനായ ഡോ. പി.എ.ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം വിവിധ അവാര്‍ഡുകളും സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000 ആഗസ്തില്‍ മംഗലാപുരം കേന്ദ്രീകരിച്ചു തുടങ്ങിയ പിഎ എഞ്ചിനീയറിംഗ് കോളേജ് ആണ് പെയ്സ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സംരംഭം. പിന്നീട് പിഎ കോളേജ് ഓഫ് മാനേജ്മെന്റ് (2001) സ്ഥാപിച്ചു. തുടര്‍ന്ന് പിഎ ഫസ്റ്റ് ഗ്രേഡ് കോളേജ്(2001), പിഎ പോളിടെക്നിക് കോളേജ്(2006), പിഎ ഫാര്‍മസി കോളേജ്2018), പിഎ ഫിസിയോത്തെറാപ്പി കോളേജ് (2019) എന്നിവയും സ്ഥാപിതമായി. കുവൈറ്റില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ (2002) സ്ഥാപിച്ചു കൊണ്ട് ഗ്രൂപ്പ് പശ്ചിമേഷ്യയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഷാര്‍ജയിലെ മുവൈലയില്‍ 2003ല്‍ സ്ഥാപിതമായ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂളാണ് പെയ്സ് ഗ്രൂപ്പിന്റെ യു.എ.ഇ.യിലെ പ്രഥമ സംരംഭം. ഇന്ന് പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെയ്സ് ഗ്രൂപ്പിന്റേതായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. യുഎഇയിലെ പത്തു സ്ഥാപനങ്ങളില്‍ നിന്നുള്ള 27,000 ല്‍പരം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എണ്പത്തിയഞ്ചോളo രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്താറായിരത്തിലധികം വിദ്യാര്‍ഥികളാണ് പെയ്സ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിച്ചു വരുന്നത്. പെയ്സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീന് ഇബ്രാഹിം, സല്മാന് ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, അസീഫ് മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.