വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ഷാനവാസ് പുളിക്കല്‍
അബുദാബി: അബുദാബയില്‍ കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയതോടെ കുടുംബങ്ങളുമായി താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. ഇത്തിഹാദ് റയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ വരുന്നതിനാലാണ് ഈ വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബി സിറ്റി, മുറൂര്‍, മുഷ്രിഫ് തുടങ്ങി മലയാളി കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ 5 മുതല്‍ 25 ശതമാനം വരെയാണ് വാടക വര്‍ധന. പല കെട്ടിട ഉടമകളും വാടക കൂട്ടുന്ന കാര്യം താമസക്കാരെ ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. നിശ്ചിത തീയതിക്കകം മുറികള്‍ ഒഴിഞ്ഞു കൊടുത്തില്ലെങ്കില്‍ വെള്ളം, വൈദ്യുതി എന്നിവ വിച്ഛേദിക്കുന്നതിനാല്‍ കുട്ടികളടക്കമുള്ള പ്രവാസി കുടുംബങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പുതുതായി റൂമുകള്‍ എടുക്കുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ കൊടുക്കാനാണ് കെട്ടിട ഉടമകളുടെ താല്പര്യം. അതുകൊണ്ടു തന്നെ റൂമുകള്‍ ഒഴിഞ്ഞു പുതിയ കെട്ടിടത്തിലേക്ക് മാറാം എന്ന് കരുതിയവര്‍ക്കും കുത്തനെ ഉയര്‍ത്തിയ നിരക്ക് വില്ലനാവുകയാണ്. പലരും ബനിയാസ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ മാറുന്നത്. അവിടെയും സ്ഥിതി മറിച്ചല്ല. വില്ലകളില്‍ 1500 മുതല്‍ 2000 വരെയുണ്ടായിരുന്ന സ്റ്റുഡിയോ റൂമുകള്‍ക്ക് ഇപ്പോള്‍ 2500 മുതല്‍ 3000 ദിര്‍ഹം വരെയാണ് നിരക്ക്. 2500, 3000 ഉണ്ടായിരുന്ന 1 ബിഎച്ച്കെ റൂമുകള്‍ക്കു 4000 മുതല്‍ 4800 വരെയാണ് പലയിടത്തും ഇപ്പോള്‍ പുതുക്കിയ നിരക്ക്. കൂടാതെ വെള്ളം, ഇലക്സിറ്റി, പാര്‍ക്കിംഗ്, ഇന്റര്‍നെറ്റ് ഇവക്കു വേറെയും ചാര്‍ജ് വാങ്ങുന്നവരുമുണ്ട്. അതോടൊപ്പം അഞ്ചു ശതമാനം ഏജന്‍സി ഫീസ്, സെക്യൂരിറ്റി ഡിപോസിറ്റ്, ഒരു വര്‍ഷത്തെ ചെക്ക് തുടങ്ങിയവയും പലയിടത്തും റൂമുകള്‍ കിട്ടാന്‍ ആവശ്യമാണ്. ശമ്പള വര്‍ധനവില്ലാതെ അടിക്കടിയുണ്ടാകുന്ന ജീവിത ചിലവുകള്‍ കൂടിയാകുമ്പോള്‍ മാസ ബജറ്റ് താളം തെറ്റി പിടിച്ചു നില്ക്കാന് പാടുപെടുകയാണ് പ്രവാസി കുടുംബങ്ങള്‍. മുസഫ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പാര്‍ക്കിംഗ് ഫീ കൂടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇതും ചിലവുകള്‍ കൂടാന്‍ കാരണമാകും. സിറ്റിക്ക് പുറത്തു പോയി താമസിക്കുമ്പോഴുള്ള പെട്രോള്‍, ടോള്‍ ചിലവുകള്‍, കുട്ടികളുടെ സ്കൂള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന വാടക കൊടുത്തു തല്‍ക്കാലത്തേക്ക് കരാര്‍ പുതുക്കുന്നവരും കുറവല്ല.