വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 ന് ഞായറാഴ്ച അജ്മാന് ഇന്ത്യന്‍ അസോസിയേഷനിലാണ് ഗംഭീര ഓണാഘോഷം. കേരളത്തില്‍ നിന്നും നിരവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന ഗംഭീര ഓണാഘോഷ പരിപാടിയായിരിക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷത്തിന് മുന്നോടിയായി യുഎഇയിലെ ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര യാത്രകള്‍ പൂര്‍ത്തിയായി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അല്‍ ഐനിലുമാണ് ഓണവിളംബരം നടന്നത്. കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, കെപിസിസി അധ്യക്ഷന്‍ എന്ന പദവിയില്‍ ,ആദ്യമായി യുഎഇയില്‍ പങ്കെടുക്കുന്ന പൊതു പരിപാടിയാണിത്. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ കെ സുധാകരന് എംപി, എം.എം ഹസ്സന്, കെ മുരളീധരന്, എറണാകുളം എം പി ഹൈബി ഈഡന്, കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രമണ്യന്‍, അന്‍വര്‍ സാദത്ത് എം എല്‍ എ, മോന്‍സ് ജോസഫ് എം എല്‍ എ, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ഒഐസിസിഇന്‍കാസ് ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ മഹാദേവന് വാഴശേരില്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.
രാവിലെ 9 മുതല്‍ 11.30 വരെ അത്തപ്പൂക്കള മത്സരം നടക്കും. തുടര്‍ന്ന് രാവിലെ 11 മുതല്‍ 3 വരെ തിരുവാതിരിക്കളി മത്സരം അരങ്ങേറും. ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് വിഭമസമൃദ്ധമായ ഓണസദ്യ ഒരുക്കും. വാദ്യമേളത്തോടെ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഗംഭീര ഘോഷയാത്ര ഉച്ചക്കഴിഞ്ഞ് 3ന് തുടങ്ങും. പൊതുസമ്മേളനം 3.30ന് ആരംഭിക്കും. ഇതില്‍ മുഴുവന്‍ യുഡിഎഫ് നേതാക്കളും സംബന്ധിക്കും. രാത്രി 7 മണിക്ക് നടനും ഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന് നയിക്കുന്ന സംഗീത പരിപാടിയും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യു.എ.ഇ ഇന്‍കാസ് പ്രസിഡന്റ് സുനില്‍ അസീസ്, ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ജാബിര്‍, ട്രഷറര്‍ ബിജു എബ്രാഹം, ഓണം ജനറല്‍ കണ്‍വീനര്‍ സി.എ ബിജു, ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ധീന്, ഷിജി അന്ന ജോസഫ്, സിന്ധു മോഹന്‍, ബി. എ നാസര്‍, റഫീഖ് മട്ടന്നൂര്‍, അഹമ്മദ് ഷിബിലി, ഹിദായുത്തുള്ള, ടൈറ്റസ് പുല്ലൂരാന്, അനന്തന് കണ്ണൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.