
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
സ്വാഗത സംഘ രൂപീകരണ യോഗം ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യുണിക്കേഷന് ഡയറക്ടര്‍ വി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 9ന് അബുദാബിയിലെത്തും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഗള്‍ഫ് പര്യടനം ഇന്ന് തുടങ്ങും. ബഹ്റൈനിലാണ് ആദ്യമെത്തുക. തുടര്‍ന്ന് ഒമാന്‍, ഖത്തര്‍, യുഎഇ, കുവൈത്ത്, സഊദി അറേബ്യ സന്ദര്‍ശിക്കും. നവംബര്‍ 30ന് ദുബൈയിലെത്തും. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ്ബില്‍ നവംബര്‍ 9ന് വൈകുന്നേരം 7 മണിക്കായിരിക്കും സ്വീകരണം. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ലോക കേരളസഭ മെമ്പര്‍ ഇ.കെ സലാമിന്റെ അധ്യക്ഷതയില്‍ കേരള സോഷ്യല്‍ സെന്ററില്‍ നടന്ന യോഗം ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യുണിക്കേഷന് ഡയറക്ടര്‍ വി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ഈശ്വരംഗമംഗലം, റാശിദ് പൂമാടം, ഡോക്ടര്‍ സുധാകരന്, സലീം ചിറക്കല്‍, ടി കെ മനോജ്, സൂരജ് പ്രഭാകര്‍, ബി എം ഫാറൂഖ്, റോയ് ഐ വര്‍ഗ്ഗീസ്, റസല്‍ മുഹമ്മദ് സാലി, എ കെ ബീരാന് കുട്ടി, ഗഫൂര്‍ എടപ്പാള്‍, കെ വി ബഷീര്‍, അഹമദ് കൂട്ടി, അനില്‍ കുമാര്‍, നിധിന്, സന്തോഷ് കുമാര്‍, ടി വി സുരേഷ് കുമാര്‍, ഡോ. സുനീഷ്, അഹമദ് മുനവ്വര്‍, അനി മോന് രവീന്ദ്രന്, റസിയ ഇഫ്തിക്കര്‍, നാസര്‍ വിളഭാഗം, ഡോക്ടര്‍ ജിഷ, പത്മനാഭന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും സജീഷ് കുമാര്‍ നായര്‍ നന്ദിയും പറഞ്ഞു. ഡോ. എം എ യൂസുഫ് അലി (മുഖ്യ രക്ഷാധികാരി). വി നന്ദകുമാര്‍, കെ മുരളീധരന്, രാജന് അമ്പലത്തറ, കുഞ്ഞിരാമന് നായര്‍, ജയചദ്രന് നായര്‍, ബാവ ഹാജി, ടി എം സലിം, റസ്സല്‍ മുഹമ്മദ് സാലി, പി പദ്മനാഭന്, യേശുശീലന്‍, ബാബു വടകര, എ.കെ ബീരാന് കുട്ടി, റോയ് ഐ വര്‍ഗീസ്, വി. അബ്ദുല്ല ഫാറൂഖി, അബ്ദുല്‍ റഹ്മാന് തങ്ങള്‍, ഡോക്ടര്‍ സുധാകരന്, പി.പി വര്‍ഗീസ്, അബുബക്കര്‍, ശംസുദ്ധീന്‍, ജലീല്‍ പൊന്നേരി, രാംരാജ്, ഓമനക്കുട്ടന്, മുഹമ്മദ് ഹുസൈന് (രക്ഷാധികാരികള്‍ ). അഡ്വ. അന്‍സാരി സൈനുദീന്‍ (ചെയര്മാന്), റാശിദ് പൂമാടം, ഹമീദ് പരപ്പ, ഇ.കെ സലാം, ബഷീര്‍, ഗഫൂര്‍ എടപ്പാള്‍, സത്യബാബു, ചന്ദ്രശേഖരന്, നിര്‍മ്മല്‍ ചിയ്യാരത്ത്, സൂരജ് പ്രഭാകര്‍, ഷുക്കൂര്‍ കല്ലിങ്കല്‍, പി എം ഫാറൂഖ്, എം കെ സജീവന്, രാകേഷ് മൈലപ്രത്, സഫറുള്ള പാലപ്പെട്ടി, സലിം ചോലമുകത്ത്, വി ടി വി ദാമോദരന്‍, മണികണ്ഠന്, അബൂബക്കര്‍ വെരൂര്‍, ടി ഹിദായത്തുള്ള, സന്തോഷ് കുമാര്‍ എടച്ചേരി, ടി വി ന് കുട്ടി, സുരേഷ് തിരുകുളം, ഇന്ദിര തയ്യില്‍ (വൈസ് ചെയര്മാന്മാര്) ടി.കെ മനോജ് (ജനറല്‍ കണ്‍വീനര്‍), കൃഷ്ണകുമാര്‍ (കോഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സ്വാഗത സംഘമാണ് രൂപീകരിച്ചത്. അബുദാബി, അല്‍ ഐന്‍ മേഖലകളില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.