
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ആസ്ഥാനമായ മുന്‍നിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദര്‍ശന സംഘാടകരായ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണറുമായ ‘സെന്‍ട്രല്‍’ സ്റ്റാര്‍ട്ടപ്പ് സംരംഭക വാരം പ്രഖ്യാപിച്ചു. ഈ മേഖലയിലെ നിക്ഷേപകരെയും ഇന്നൊവേറ്റര്‍മാരെയും ശാക്തീകരിക്കാനായാണ് ഒക്ടോബര്‍ 12 മുതല്‍ 17 വരെ സംരംഭക വാരം ഒരുക്കുന്നത്. വളര്‍ന്നു വരുന്ന സാങ്കേതികതകള്‍, നിക്ഷേപ അവസരങ്ങള്‍, ആഗോള ബിസിനസ് വ്യാപനങ്ങള്‍ എന്നിവയിലെ ക്യൂറേറ്റഡ് സെഷനുകളാണ് സംരംഭക വാരത്തിലുണ്ടാവുകയെന്നും സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിജിറ്റല്‍ രംഗത്തെ നൂതന പ്രവണതകള്‍, ക്രിപ്റ്റോ കറന്‍സി, റെഗുലേഷനുകള്‍, വെബ് ഡവലപ്മെന്റ്, നിര്‍മിത ബുദ്ധി തുടങ്ങിയവ സംബന്ധിച്ച പാനല്‍ ചര്‍ച്ചകളിലും സംവേദന പരിപാടികളിലും നെറ്റ്വര്‍ക്കിങ് സെഷനുകളിലും വിദഗ്ധര്‍ പങ്കെടുക്കും. സംരംഭക വാരത്തില്‍ ജി.സി.സി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുന്നതാണ്. നിരവധി നിക്ഷേപകരും ഈ രംഗത്തെ പ്രധാന വ്യക്തിത്വങ്ങളും പങ്കെടുക്കും. മോള്‍ഡോവ, യൂറേഷ്യ, യു.എ.ഇ മേഖലകളിലെ അവസരങ്ങളും അതിര്‍ത്തി കടന്നുള്ള സഹകരണവും വ്യക്തമാക്കുന്ന സെഷനുകളുമുണ്ടാകും. ടെക് മേഖലയില്‍ താല്പര്യമുള്ളവര്, ഡവലപര്‍മാര്‍, പോളിസി മേയ്ക്കര്‍മാര്‍ എന്നിവരുടെ എ.ഐ, പ്രൈവസി, ഇന്നൊവേഷന് സംബന്ധിച്ച ആശയങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നതാണ്. ഫണ്ട് സമാഹരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് സംരംഭക വാരത്തില്‍ പ്രധാനമായും ടാര്‍ഗെറ്റ് ചെയ്യുന്നത്. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സിനാണ് ഈ വാരം ഏറ്റവുമധികം പ്രയോജനം ചെയ്യുക. നിക്ഷേപം നേടാനുള്ള അവസരങ്ങളുമുണ്ട്. ഇവിടെ നടക്കുന്ന പിച്ച് ഇവന്റില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഫൗണ്ടര്‍ക്ക് 10,000 ഡോളര്‍ മൂല്യമുള്ള സമ്മാനം ലഭിക്കുന്നതാണതാണെന്നും സംഘാടകര്‍ അറിയിച്ചു.