
ബെയര്‍ ഉല്പന്നങ്ങളും സേവനങ്ങളും ജിസിസി രാജ്യങ്ങളില്‍ വ്യാപിപ്പിക്കും
ജൈറ്റക്സ് ഗ്ലോബലിലെ ജി ഡി ആര് എഫ് എ ദുബൈയുടെ പവലിയന് സന്ദര്‍ശിക്കുന്ന ശൈഖ് മുഹമ്മദ്
ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇവന്റായ ജൈറ്റക്സ് ഗ്ലോബല്‍ 2025ന്റെ ആദ്യ ദിവസം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് ദുബായുടെ പവലിയന് ശ്രദ്ധാകേന്ദ്രമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പവലിയന് സന്ദര്‍ശിക്കുകയും ഡിജിറ്റല്‍ നൂതനവിദ്യകള്‍ വിലയിരുത്തുകയും ചെയ്തു. ഡയറക്ടറേറ്റ് പുതിയതായി അവതരിപ്പിച്ച ‘തുറന്ന എമിഗ്രേഷന്‍ ഗേറ്റ്’ എന്നറിയപ്പെടുന്ന സ്മാര്‍ട്ട് റെഡ് കാര്‍പ്പെറ്റ് എമിഗ്രേഷന്‍ കോറിഡോര്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ പ്രഥമ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ രണ്ടാമത് ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഉണ്ടായിരുന്നു. ജി ഡി ആര് എഫ് എ ദുബൈയുടെ പ്രധാന ഡിജിറ്റല്‍ സേവനങ്ങളെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെയും കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിന് വിശദീകരണം നല്കി. ജി ഡി ആര് എഫ് എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ശൈഖ് മുഹമ്മദിനെയും മറ്റ് മറ്റുള്ളവരെയും ബൂത്തില്‍ സ്വീകരിച്ചത്. ജി ഡി ആര് എഫ് എ പവലിയന് ഡസന്‍ കണക്കിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന്, സമയവും പ്രയത്നവും ലാഭിക്കുന്നതും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതുമായ പരസ്പരബന്ധിതമായ സേവനങ്ങള്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നു. പവലിയനിലെ മികച്ച പ്രതികരണം, ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ച സേവനങ്ങളിലുള്ള പൊതുതാല്പര്യം വ്യക്തമാക്കുന്നതായി ഡിജിറ്റല്‍ സര്‍വീസസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ എക്സ്പേര്‍ട്ട് ഖാലിദ് ബിന്‍ മേദിയ അല്‍ ഫലാസി വിശദീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംയോജിത ഡാറ്റയും ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമവും മനുഷ്യ കേന്ദ്രീകൃതവുമായ ഒരു സര്‍ക്കാര്‍ ഭാവി കെട്ടിപ്പടുക്കുന്നതിന് ജി ഡി ആര് എഫ് എ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.