
ബെയര്‍ ഉല്പന്നങ്ങളും സേവനങ്ങളും ജിസിസി രാജ്യങ്ങളില്‍ വ്യാപിപ്പിക്കും
ദുബൈ: ഡിവൈസ് പ്രൊട്ടക്ടര്‍ രംഗത്തെ ജിസിസി കമ്പനി ‘ബെയര്‍’, അതിന്റെ ഉല്പന്നങ്ങളും സേവനങ്ങളും വ്യാപിപ്പിക്കുന്നു. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി ബെയര്‍ അമ്പതില്പരം ലൊക്കേഷനുകളില്‍ കിയോസ്കുകള്‍ വ്യാപിപ്പിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഉല്പന്നങ്ങള്ക്ക് സൗജന്യ ആജീവനാന്ത വാറന്റിയും കമ്പനി ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബെയര്‍ ഉല്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരുടെ സേവനം വേഗത്തില്‍ ലഭ്യമാക്കും. പ്രമുഖ ഷോപ്പിങ് മാളുകളിലെ പ്രധാന ലൊക്കേഷനുകളില്‍ കിയോസുകകള് തുറക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയതായി പാരന്റ് കമ്പനിയായ ‘ആമാല്‍’ന്റെ എക്സിക്യുട്ടീവ് പാര്‍ട്ണര്‍ അല്‍ ഹരീത്ത് അല്‍ ഖലീലി പറഞ്ഞു. കിയോസ്കുകള്‍ വ്യാപകമാക്കുക വഴി ദിവസവും ആയിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി ഓരോ ലോക്കേഷനിലും മികച്ച നിലവാരത്തോടെയുള്ള പ്രൊഫഷനല്‍ ഇന്സ്റ്റലേഷന് സൗകര്യവും എളുപ്പം ലഭ്യമാകുന്നു.
13 വര്‍ഷത്തിലധികമായി വിപണിയിലുള്ള, പതിനായിരത്തില്പരം ഗൂഗ്ള്‍ റിവ്യൂ ഉള്ള, ആയിരത്തില്‍പരം ഉപഭോക്താക്കള്‍ ദിനേന ആശ്രയിക്കുന്ന ബെയറിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ മാര്‍ക്കറ്റ് എക്സ്പാന്ഷന്. ഫ്രീ ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്നു. ബെയറിനെ കുറിച്ചും ഉല്പന്നങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ www.bareprotection.com സന്ദര്‍ശിക്കുക. ലൈഫ് ടൈം ഫ്രീ റീപ്ലേസ്മെന്റ് ബെയര്‍ ഉല്പന്നങ്ങള്ക്ക് മാത്രമാണ് ബാധകം. ഡിവൈസിന്റെ ഹാര്‍ഡ് വെയറിന് സംഭവിക്കുന്ന ക്ഷതങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. ടോര്‍ച്ചര്‍ ടെസ്റ്റുകള്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ദുരുപയോഗങ്ങള്‍ ഡിവൈസിനെ തന്നെ തകരാറില്‍ ആക്കിയേക്കാം.