
സ്റ്റാര്‍ എക്സ്പ്രസ് ഗവണ്മെന്റ് ട്രാന്സാക്ഷന് സെന്റര്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ദുബൈ: എം ഐ തങ്ങളുടെ ഉജ്ജ്വലമായ സ്മരണകള്‍ ഉണര്‍ത്തിയ മിറ്റ് ഓര്മ`25 ദുബൈയില്‍ സംഘടിപ്പിച്ചു. ‘എം ഐ തങ്ങളുടെ ചിന്തകള്‍’ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ഓരോ വിഷയത്തിലും വ്യക്തമായ അഭിപ്രായവും ഉറച്ച നിലപാടും പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു എംഐ തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. ലാഭനഷ്ടങ്ങള്‍ നോക്കാതെ പറയാനുള്ളത് ആരുടെ മുമ്പിലും വ്യക്തമാക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നതായും പുത്തൂര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദര്‍ശനവും ദൗത്യവും പഠിപ്പിച്ച മഹാനായിരുന്നു എം ഐ തങ്ങളെന്ന് എഴുത്തുകാരന് റഫീഖ് തിരുവള്ളൂര്‍ പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക രൂപത്തെ തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ ചിന്തകനായിരുന്നു എം.ഐ തങ്ങളെന്ന് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല അഭിപ്രായപ്പെട്ടു. എം ഐ തങ്ങളുടെ മകനും ദുബൈ ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് അല്‍താഫ് അധ്യക്ഷത വഹിച്ചു. പദവികള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇന്നിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവ പാഠമാണ് എംഐ തങ്ങളുടേത്. തനിക്കു ലഭിച്ച അവസരങ്ങളെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കി മാതൃകയാക്കിയാണ് അദ്ദേഹം നമ്മില്‍ നിന്നു വിടപറഞ്ഞതെന്നും ഓര്‍ത്തെടുത്തു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് ദാര്‍ശനികമായ മാനം നല്കാന് ശ്രമിക്കുകയും ചിന്താപരമായി സമ്പന്നമാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എം ഐ തങ്ങളെന്നു വിഷയമവതരിപ്പിച്ച കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ശിഹാബ് ഇരുവേറ്റി അനുസ്മരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് എം ഐ തങ്ങള്‍ എന്ന മഹാമനീഷി നല്കിയ സംഭാവനകള്‍ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രന്ഥകാരന്, പ്രഭാഷകന്‍, പത്രപ്രവര്ത്തകന്, വിവര്ത്തകന്, രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്കിയ സേവനങ്ങള്‍ പ്രഭാഷകര്‍ പങ്കുവെച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് തങ്ങള്‍ നല്കിയ ബൗദ്ധികധൈഷണിക സംഭാവനകള്‍ നിസ്തുലമാണെന്ന് തെളിയിക്കുന്നതായിരുന്നു മിറ്റ് ഓര്മ ’25. ദുബൈ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിമാരായ പി. വി നാസര്‍, ആര്. ഷുക്കൂര്‍ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ സി.വി അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ പട്ടീരി, ഫിറോസ് ഇളയേടത്ത്, ഫൈസല്‍ കുനിയില്‍, ഷിബില്‍ വടക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുള്ള ഫുദൈല്‍ ഖിറാഅത്ത് നടത്തി. അനസ് മക്കാനിയില്‍, റാഫി കാവനൂര്‍, വി.പി നിഷാദ്, മര്‍സൂഖ്, അനീസ് വെള്ളേരി, അന്‍വര്‍ ജൗഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.