
ടൂറിസത്തില്‍ നിക്ഷേപ പ്രവാഹം; യുഎഇ-ആഫ്രിക്ക നിക്ഷേപ ഉച്ചകോടി
ദുബൈ: 1933ല്‍ സ്ഥാപിതമായ ധന്വന്തരി വൈദ്യശാല, ചരിത്രത്തിലാദ്യമായി സ്വന്തം ബ്രാന്‍ഡിലുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു. ബര് ദുബൈയിലെ അല്‍ഐന്‍ സെന്ററിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രം ധന്വന്തരിയുടെ ആഗോള വളര്‍ച്ചയുടെ ആദ്യ ചുവടുവെപ്പാണെന്ന് ധന്വന്തരി വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ ഡോ. സതീഷ് കുമാര്‍ നമ്പൂതിരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് പുതിയ തുടക്കമാണെന്നും ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, ഫിലിപ്പീന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്, 2026-ഓടെ ഇവയെല്ലാം പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദവും പ്രമേഹവുമാണ് ഇന്ന് മനുഷ്യരാശി ഭയക്കുന്ന രണ്ട് പ്രധാന രോഗങ്ങള്‍. അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്, ആയുര്‍വേദ ചികിത്സയിലൂടെ ലഭിക്കുന്ന വിജയകരമായ ഫലങ്ങളില്‍ സന്തോഷമുണ്ട്. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘ജീവിതചര്യ’ ധന്വന്തരി വികസിപ്പിച്ചിട്ടുണ്ട്. പ്രമേഹത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികള്‍ ഇനിമുതല്‍ യുഎഇയിലും ലഭ്യമാകും. ന്യൂറോപതിക്കും ചികിത്സയുണ്ട്. നേത്രരോഗങ്ങള്‍ക്കുള്ള തര്‍പ്പണം, ചര്മ്മകേശ സംരക്ഷണ ചികിത്സകള്‍ എന്നിവയും ഉടന്‍ ആരംഭിക്കും. ധന്വന്തരിയുടെ പാരമ്പര്യം ഗള്‍ഫ് മുഴുവന്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫ്രാഞ്ചൈസി, നേരിട്ടുള്ള മെഡിക്കല്‍ സെന്ററുകള്‍, കൂടാതെ റഫറല്‍ യൂണിറ്റുകളായി കിയോസ്ക് മോഡലുകള്‍ എന്നിവയും അവതരിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ 10 നേരിട്ടുള്ള ഔട്ട്ലെറ്റുകള് തുറക്കാനാണ് പദ്ധതി. മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള, ധന്വന്തരി യുഎഇ മാനേജിംഗ് ഡയറക്ടര്‍ മുരളീധരന് എകരൂല്‍, എജിഎം എന്‍.ബിന്ദു, മാനേജറും ഫിസിഷ്യനുമായ ഡോ. ജൈസം അബ്ദുള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്-050 806 2009.