
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
ദുബൈ: യുഎഇ ഹോട്ട് എയര്‍ ബലൂണ്‍ ടീമിനെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു. യുഎഇയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നിരവധി അറബ് രാജ്യങ്ങളിലും അതിനപ്പുറവും പര്യടനം നടത്തുന്ന യുഎഇ പ്രസിഡന്റിന്റെ ഹോട്ട് എയര്‍ ബലൂണ്‍ ടീമാണിത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, വിവിധ മേഖലകളിലെ യുഎഇയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ആഗോള പര്യടനത്തിനായി ബലൂണ്‍ ദുബൈയില്‍ നിന്ന് പുറപ്പെടും. എമിറേറ്റ്സ് ടവേഴ്സിലെ തന്റെ ഓഫീസില്‍ ബലൂണിന്റെ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയില്‍, യുഎഇ ഹോട്ട് എയര്‍ ബലൂണ്‍ ടീം പ്രസിഡന്റ് ക്യാപ്റ്റന്‍ പൈലറ്റ് അബ്ദുല്‍ അസീസ് നാസര്‍ അല്‍ മന്‍സൂരി ബലൂണിന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനോട് വിശദീകരിച്ചു. യുഎഇയെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിച്ചതിന് യുഎഇ ഹോട്ട് എയര്‍ ബലൂണ്‍ ടീമിനെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അഭിനന്ദിച്ചു. ഹോട്ട് എയര്‍ ബലൂണിംഗ് ഒരു പ്രത്യേക കായിക വിനോദമാണെന്നും മുന്‍നിരയില്‍ ഒരു എമിറാറ്റി ടീം ഉണ്ടായിരിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ സാര്‍വത്രിക സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവെക്കുന്ന നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രസിഡന്റിന്റെ ഹോട്ട് എയര്‍ ബലൂണിനെക്കുറിച്ചുള്ള ടീമിന്റെ വരാനിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. യുഎഇ ഹോട്ട് എയര്‍ ബലൂണ്‍ ടീമിന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യാത്രയില്‍ അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയ ഉറച്ച പിന്തുണയ്ക്ക് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനോട് ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ മന്‍സൂരി നന്ദി പറഞ്ഞു. യോഗത്തില്‍ ടീം അംഗങ്ങളായ ക്യാപ്റ്റന്‍ ഹസ്സന് നാസര്‍ അല്‍ മന്‍സൂരി, അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ഖുറൈസ്, റാഷിദ് അലി അല്‍ അലിലി എന്നിവര്‍ പങ്കെടുത്തു.