
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
ദുബൈ: പ്രമുഖ ഡെവലപ്പര്‍ ഗ്രൂപ്പായ ഗ്രാന്റ് കണ്‍സ്ട്രക്ഷന്റെ ഏറ്റവും പുതിയ പ്രീമിയം വില്ലാ പ്രോജക്ട് ‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ ദുബൈയില്‍ ലോഞ്ച് ചെയ്തു. ഗ്രാന്റ് കണ്‍സ്ട്രക്ഷന്‍ ചെയര്മാന് നൗഫല്‍ പുക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങ് പ്രമുഖ വ്യവസായി സുല്‍ഫിക്കര്‍ അഹമ്മദ് മൈലക്കര് ഉദ്ഘാടനം ചെയ്തു. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരത്ത്, പെരിയാര്‍ നദീതീരത്ത് നാല് ഏക്കറിലധികം വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് 33 പ്രീമിയം വില്ലകളും 6,400 സ്ക്വയര്‍ ഫീറ്റ് ആധുനിക ക്ലബ്ബ് ഹൗസും അടങ്ങുന്നു. പെരിയാറിനോട് ചേര്‍ന്ന് 250 മീറ്ററിലധികം നീളമുള്ള നടപ്പാത, ഇന്‍ഫിനിറ്റി പൂള് എന്നിവ ഉള്‍പ്പെടെ 30ലധികം മികച്ച സൗകര്യങ്ങള്‍ ഈ കമ്മ്യൂണിറ്റിയുടെ പ്രത്യേകതയാണ്. പ്രമുഖ ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണനാണ് പ്രോജക്ടിന്റെ ഡിസൈന്‍ വിഭാവനം ചെയ്തത്. പ്രകൃതിദത്ത ഭൂപ്രദേശത്ത് വിനോദകായിക സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഈ ആകര്‍ഷക പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചെയര്മാന് നൗഫല്‍ പുക്കാട്ട് പറഞ്ഞു. ലോഞ്ചിനോടനുബന്ധിച്ച് ലിമിറ്റഡ് ടൈം സ്പെഷ്യല്‍ ലോഞ്ച് പ്രൈസും അദ്ദേഹം പ്രഖ്യാപിച്ചു. ബിജു കാസ്സിം, നിയാസ് കണ്ണേത്ത്, ജമീല്‍ ലത്തീഫ്, സയീദ് ബിന്‍ ജോര്‍ജ്, ബോബന് മാത്യു, ജമാല്‍ മുസ്തഫ എന്നിവര്‍ സംസാരിച്ചു. സിറാജ് ഹംസ സ്വാഗതവും സുള്‍ഫിക്കര്‍ അലി നന്ദിയും പറഞ്ഞു. വിവരങ്ങള്‍ക്ക്-+971 54 390 4515.