
കെപി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ‘ദുഷ്ടപാവകളെ കത്തിക്കുന്ന’ പ്രവണതക്കെതിരെ ദുബൈ പൊലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയയില്‍ നിന്നും കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ കളിയെക്കുറിച്ച് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പ്ലാസ്റ്റിക് പാവകള്‍ കത്തിക്കുന്നത് തീപിടിത്തത്തിനും മറ്റു അപകടങ്ങള്‍ക്കും കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. അടച്ചിട്ട മുറികളിലും വീടുകളിലും തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, സിന്തറ്റിക് പാവകളുടെ മുടി തുടങ്ങിയ വസ്തുക്കള്‍ കത്തിക്കുന്നത് വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുകയും തീ വേഗത്തില്‍ പടരാന്‍ കാരണമാവുകയും ചെയ്യും. ദുഷ്ടപാവകളെ കത്തിക്കുന്ന വൈറല്‍ വീഡിയോകളാണ് കുട്ടികളെ ഇതിലേക്ക് ആകര്ഷിച്ചിട്ടുള്ളത്.
ഇത് ഭയാനകമായ രംഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വീടിനകത്തോ പൊതുസ്ഥലത്തോ പാവകളെ തീയിടുന്നത് വലിയ തീപിടുത്തത്തിന് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും രക്ഷിതാക്കളോടെ പൊലീസ് നിര്‍ദേശിച്ചു. സൈബര്‍ സുരക്ഷാ അവബോധ മാസ കാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. പാവകളെ കത്തിക്കുന്ന കളിയിലേര്‍പ്പെട്ട് അപകടമുണ്ടായ സംഭവം റാസല്ഖൈമയിലുണ്ടായി. ഒരു ഓണ്‍ലൈന്‍ ചലഞ്ച് പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴ് വയസ്സുകാരി മൗസ കസേബിന് നെഞ്ചിലും പുറം, തോളിലും ഗുരുതരമായി പൊള്ളലേറ്റു. പാവകളുടെ കണ്ണുകളില്‍ നിന്ന് തീ വരുന്നതായി സോഷ്യല്‍ മീഡിയയില്‍ കണ്ടതിന് ശേഷം മൗസ ‘ദുഷ്ട പാവകള്‍’ ഗെയിം കളിക്കാന്‍ ആഗ്രഹിച്ചു. അവളും അവളുടെ കസിനും ഒരു പാവയെ വാങ്ങി തീയിട്ടു. തീ നിയന്ത്രണാതീതമായി. മൗസ ധരിച്ചിരുന്ന വസ്ത്രത്തിലേക്ക തീപടര്‍ന്നു. തീ കെടുത്താനായി ഓടുന്നതിനിടയില്‍ കൂടുതല്‍ ആളിക്കത്തി. ഒടുവില്‍ അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ അബുദാബിയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം നിരീക്ഷിക്കാനും സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ അനുകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും ദുബൈ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പല വൈറല്‍ വീഡിയോകളും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ മാത്രമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് അനുകരിക്കുന്ന അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇത്തരം ഉള്ളടക്കമുള്ള റിപ്പോര്‍ട്ടുകളും പോസ്റ്റുകളും ശ്രദ്ധയില്‍പെട്ടാന്‍ അധികാരെ വിവരം ധരിപ്പിക്കാനും പൊലീസ് നിര്‍ദേശിക്കുന്നു. ഇത്തരം പോസ്റ്റുകള്‍ നിയമപരമായി നേരിടുമെന്നും അധികതര്‍ വ്യക്തമാക്കി.