
കെപി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മൊസാംബിക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കെഎംസിസി ഘടകം രൂപീകരിച്ചു. ആദ്യഘട്ട പ്രവര്‍ത്തനമെന്ന് നിലയില്‍ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് രജിസ്ട്രേഷനുള്ള ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കന്‍ രാജ്യമായ മൊസാംബികില്‍ കെ.എം.സി.സി ഘടകത്തിന് രൂപം നല്‍കിയത്. പുതുതായി രൂപം നല്കിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിച്ചത്. മാപ്പുട്ടോയില്‍ എഡ്വേഡ് മൊണ്ടാ ലെയ്നിലെ സജ ട്രേഡിങ്ങില്‍ സംഘടിപ്പിച്ച സഹായ കേന്ദ്രത്തിലൂടെ നേരിട്ടും ഓണ്‍ലൈനായും എഴുപതോളം പേര്‍ക്ക് നോര്‍ക്ക ഐ.ഡി കാര്‍ഡ് ലഭ്യമാക്കി. ഭാരവാഹികളായ മുജീബ് അബൂബക്കര്‍ പൊന്നാനി, ഫൈസല്‍ കോയമ്മടത് കണ്ണൂര്‍, ഫൈസല്‍ബാബു പെരിന്തല്‍മണ്ണ, ഫൈറൂസ് വയനാട്, അല്‍താഫ് വേങ്ങര അഫ്സല് പൊന്നാനി നേതൃത്വം നല്കി. ഫോണ്‍: +258 84 366 3897