
കെപി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ല്‍ പെപ്കോ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. അറബ് പ്രമുഖരായ ഹസന് ഇബ്രാഹിം അഹമ്മദ് ഹൗക്കല്, അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബന്നാഇ, കായക്കൊടി ഇബ്രാഹിം മുസ്ല്യാര്‍, മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ യുസി രാമന്, ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, ഡയറക്ടര്‍ കെ.പി ആഷിഖ് തുടങ്ങി മത സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങളാണ് കെപി മാര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ട് കെപി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെപി മുഹമ്മദ് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, WMO മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗം, വടകര എന്‍ആര്‍ഐ ഫോറം രക്ഷാധികാരി എന്നീ പദവികളും വഹിക്കുന്നുണ്ട്. 19 വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ ഫോര്‍ സ്ക്വയര്‍ എന്നപേരില്‍ 7 ഔട്ട്ലെറ്റുകളും, കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ്, കെപി റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്.