
മലയാളി യുവാവ് സലാലയില്‍ മുങ്ങി മരിച്ചു
മസ്കത്ത്: ആരോഗ്യ ബ്രാന്‍ഡായ അവിസന് ഫാര്‍മസി, വെല്‍നെസ് ഇകോമേഴ്സസ് ആപ് ‘അവിസന് ആപ്’ അവതരിപ്പിച്ചു. മസ്കത്തിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അതര്‍ ഹെല്‍ത്ത് എന്‍ഡോവ്മെന്റ്റ് ഫൗണ്ടേഷന് സിഇഒ ഹിലാല്‍ അല്‍ സര്‍മി അവിസന് ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. അവിസന് ഗ്രൂപ് ചെയര്മാന് ഇബ്രാഹിം അഹമ്മദ് മുഹമ്മദ് അലി അല്‍ ഗഫ്രി, മാനേജിങ് ഡയറക്ടര്‍ നിസാര്‍ എടത്തും ചാലില്‍, സീനിയര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയില്‍ ഫാര്‍മസി ശൃംഖലയായ അവിസന്, രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സേവനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യജീവനശൈലി ആവശ്യങ്ങള്‍ വേഗത്തിലും വിശ്വാസ്യതയോടെയും സ്വന്തമാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് അവിസന് വെല്‍നെസ് ആപ് പ്രവര്‍ത്തിക്കുക. മെഡിക്കല്‍ പ്രാക്ടീഷനറുടെ കുറിപ്പ് ആവശ്യമില്ലാത്ത ഉല്പന്നങ്ങള് വിരല്‍ തുമ്പില്‍ ലഭ്യമാവുന്നുവെന്നതാണ് പ്രത്യേകത. സ്കിന്‍കെയര്‍, ബേബികെയര്‍, പേഴ്സനല്‍ കെയര്‍, വുമണ്‍ കെയര്‍, പോഷകപാനീയങ്ങള്‍, വിറ്റാമിനുകള്‍, ഒടിസി ഉല്പന്നങ്ങള് തുടങ്ങിയവയെല്ലാം ആപ് വഴി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ട്. പുതിയ ആപ് ആപ്പിള്‍ ആപ് സ്റ്റോര്‍, ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റ് (ഷോപിഫൈ) വഴിയും ലഭ്യമായിരിക്കും. 20 കിലോമീറ്റര്‍ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട അവിസന് ഫാര്‍മസികളില്‍ നിന്ന് വേഗത്തിലുള്ള ഡെലിവറി ആപ്പിന്റെ പ്രധാന സവിശേഷതയാണ്. ഗുണമേന്മ, സേവനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കി ‘വെല്‍ നെസ്’ എന്ന ആശയം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് അവിസന് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.