ഗൾഫ് ചന്ദ്രിക ഒമാൻ “ചന്ദ്രികാവസന്തം” മെഗാ ഇവന്റ് ഡിസംബർ 26ന്

മസ്കത്ത്: ഗൾഫ് ചന്ദ്രിക ഒമാൻതല പ്രവർത്തനോദ്ഘാടനവും, ചന്ദ്രികാപ്രചരണാർത്ഥവും സംഘടിപ്പിക്കുന്ന ‘ചന്ദ്രികാവസന്തം’ വരുന്ന ഡിസംബർ 26ന് വാദികബീറിലെ മസ്കത്ത് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് മാധ്യമ സെമിനാർ, ഫുഡ്ഫെസ്റ്റിവൽ, ബിസിനസ് എക്സലൻസ് അവാർഡുകൾ, മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും, മാപ്പിളപ്പാട്ട് ഗായകരും അണിനിരക്കുന്ന സംഗീതസന്ധ്യ തുടങ്ങി വിപുലമായ പരിപാടികളാണ് ഒമാൻ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. റുസെയിലിലെ ദി ഗാഡൻ സാബ്രീസ് റസ്റ്ററന്റിൽ വെച്ച് നടന്ന പ്രഖ്യാപന സംഗമത്തിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സെഷൻ മസ്കത്ത് കെഎംസിസി ദേശീയ ഉപാധ്യക്ഷൻ മുജീബ് കടലുണ്ടി നിർവഹിച്ചു. നേതാക്കളായ അഷറഫ് കിണവക്കൽ, ഷാനവാസ് മൂവാറ്റുപുഴ, ഇബ്രാഹിം ഒറ്റപ്പാലം, നൗഷാദ് കക്കേരി എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഗഫൂർ കുടുക്കിൽ, ഫൈസൽ മാസ്റ്റർ, കമറുന്നിസ റാസാ ഫസലുറഹ്മാൻ റുസെയിൽ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം സീബ്, അബ്ദുള്ള വയനാട്, നാസർ ഇകെ, റിയാസ് കൊടുവള്ളി, അലി കൊളവള്ളൂർ സഫീറ ഷമീർ , കമറുന്നിസ, സമീറ അനീഷ്, ഹാജറാ അലി, നാഫിദ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് വാണിമേൽ, അമീർ കാവനൂർ,ജെസ്ല മുഹമ്മദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.