ആരോഗ്യമേഖലയ്ക്കൊപ്പം വിദ്യാഭ്യാസരംഗത്തും ചുവടുറപ്പിച്ച് ഡോ.ഷംഷീര്‍ വയലില്‍

അബുദാബി: അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായകന് പീര്‍ മുഹമ്മദിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് രൂപീകരിച്ച പീര്‍ മുഹമ്മദ് ഫൗണ്ടേഷന് അംഗങ്ങള്‍ അബുദാബിയില്‍ ഒത്തു ചേര്‍ന്നു. പ്രവാസികള്‍ക്കിടയില്‍ മാപ്പിളപ്പാട്ട് കലയെ പ്രോത്സാഹിപ്പിക്കുക, മാപ്പിളപ്പാട്ട് മേഖലയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ച കലാകാരന്മാരെ ആദരിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്. നവംബര്‍ 15 ശനിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കണ്ട്രി ക്ലബ്ബില്‍ പ്രശസ്ത ഗായകന് മുഹമ്മദ് അസ്ലം നയിക്കുന്ന റാഫി നൈറ്റ് സംഗീത നിഷയുടെ ബ്രൗഷര്‍ പ്രകാശനവും പരിപാടിയുടെ പ്രഖ്യാപനവും വണ്‍ അവന്യു ചെയര്മാന് മുഹമ്മദ് നൗഫല്‍ നിര്‍വഹിച്ചു. ചെയര്മാന് ഫൈസല്‍ തലശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ട്രഷറര്‍ റഫീഖ് ചൊക്ലി സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി സുഹൈല്‍ ചങ്ങാരോത് നന്ദിയും രേഖപ്പെടുത്തി. സാബിര്‍ മാട്ടൂല്‍, നൗഷാദ് മാഹി, നസീര്‍ രാമന്തളി, കെ.വി അഷ്റഫ്, കാസിം അബൂബക്കര്‍, മുഹമ്മദ് കോളച്ചേരി, ഷബീര്‍ അള്ളാകുളം, സമീര്‍ തവനൂര്‍, റാഷിദ് ഹമീദ്, ഷക്കീര്‍ പുതിയങ്ങാടി, കെ. നൂറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ജസീല്‍ മാട്ടൂല്‍, കാദര്‍ കുഞ്ഞിമംഗലം, സിഎച്ച് മാങ്കടവ് എന്നിവര്‍ നടത്തിയ കലാപരിപാടികളും അരങ്ങേറി.