വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ലാന നുസൈബെ, സയീദ് അല്‍ ഹജേരി, അഹമ്മദ് അല്‍ സയേഗ് എന്നിവരാണ് മന്ത്രിമാര്‍
അബുദാബി: യുഎഇ സര്‍ക്കാരില്‍ അടുത്തിടെ ചുമതലയേറ്റെ പുതിയ മന്ത്രിമാര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ മാസം സഹമന്ത്രിമാരായി നിയമിതരായ ലാന നുസൈബെ, സയീദ് അല്‍ ഹജേരി, മുമ്പ് ആരോഗ്യപ്രതിരോധ മന്ത്രിയായി നിയമിതനായ അഹമ്മദ് അല്‍ സയേഗ് എന്നിവര്‍ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവരും പങ്കെടുത്തു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും അഭിവൃദ്ധിയും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സേവനത്തിനായി മന്ത്രിമാര്‍ക്ക് അവരുടെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയട്ടെ എന്ന് പ്രസിഡന്റ് ആശംസിച്ചു. സര്‍ക്കാരിനെ പുരോഗതിയിലേക്ക് നയിക്കുന്നതിലും രാജ്യത്തിന്റെ ഭാവി ദര്‍ശനം രൂപപ്പെടുത്തുന്നതിലും എമിറാത്തി പ്രതിഭകള്‍ വഹിക്കുന്ന പ്രധാന പങ്കിനെ ദുബൈ ഭരണാധികാരി അടിവരയിട്ടു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്; ദുബൈയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ്; പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്; യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ്; കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗാവി, ശൈഖുമാര്‍, മന്ത്രിമാര്‍, മറ്റ് മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
നുസൈബെ മുന്‍ യുഎന്‍ അംബാസഡര്‍
സഹമന്ത്രിയായി നിയമിതയായ ലാന നുസൈബെ മുമ്പ് രാഷ്ട്രീയകാര്യ അസിസ്റ്റന്റ് മന്ത്രിയായും വിദേശകാര്യ മന്ത്രിയുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ്, ഒരു ദശാബ്ദത്തിലേറെയായി അവര്‍ യുഎന്നിലെ യുഎഇയുടെ അംബാസഡറായിരുന്നു, 2024 ഏപ്രിലില്‍ ആ സ്ഥാനത്ത് നിന്നും വിരമിച്ചു. സമീപ വര്‍ഷങ്ങളില്‍ യുഎഇ വിദേശനയത്തില്‍ നുസൈബെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്, ഗസ്സയില്‍ സമാധാനം ഉറപ്പാക്കുന്നതിനും എന്‍ക്ലേവിലെ സാധാരണക്കാര്‍ക്ക് നിര്‍ണായക മാനുഷിക പിന്തുണ നല്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
സയീദ് മുബാറക് സാമ്പത്തിക വിദഗ്ധന്‍
യുഎഇ സഹമന്ത്രിയായി നിയമിതനായ സയീദ് മുബാറക് റാഷിദ് അല്‍ ഹജേരി സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ അസിസ്റ്റന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എന്നിവയില്‍ അദ്ദേഹം പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2007ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ മികച്ച 250 യുവ ആഗോള നേതാക്കളില്‍ ഒരാളായി അല്‍ ഹജേരി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ സാമ്പത്തിക, നിക്ഷേപ കമ്മിറ്റികളിലും കൗണ്‍സിലുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, കൂടാതെ ബ്രിക്സ് ഗ്രൂപ്പിലേക്കുള്ള യുഎഇയുടെ ഷെര്‍പ്പയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
അഹമ്മദ് അല്സയേഗ് വിദേശകാര്യ വിദഗ്ധന്‍
അല്‍ സയേഗ് മുമ്പ് 2018 സെപ്റ്റംബര്‍ മുതല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു, സാമ്പത്തിക, വാണിജ്യ കാര്യ പോര്‍ട്ട്ഫോളിയോ നയിച്ചു. ഏഷ്യന്‍ രാജ്യങ്ങളുമായും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലെ അംഗങ്ങളുമായും യുഎഇയുടെ ബന്ധവും അദ്ദേഹം കൈകാര്യം ചെയ്തു. അഡ്നോക്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ബോര്‍ഡ് അംഗം, എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന്റെ വൈസ് ചെയര്മാന്, യുഎഇ-യുകെ ബിസിനസ് കൗണ്‍സിലിന്റെ സഹ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.