അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ദുബൈ ആര്‍ടിഎക്ക് മുന്‍ഗണനാ പദ്ധതികള്‍

ദുബൈ: ശരീഅ മാനദണ്ഡ പ്രകാരമുള്ള ഏറ്റവും മികച്ച ഗോള്‍ഡ് ഇന്വെസ്റ്മെന്റ് ആപ്പ് പുരസ്കാരം ഓ ഗോള്ഡിന്. ഏഴാമത് ഗ്ലോബല്‍ തകാഫുല്‍ ആന്‍ഡ് റീ തകാഫുല്‍ ഫോറം 2025 ന്റെ ഭാഗമായി നടന്ന അവാര്‍ഡ് വേദിയില്‍ സിഇഒ; അഹമ്മദ് അബ്ദുല്‍ തവാബ് പുരസ്കാരം ഏറ്റുവാങ്ങി. അല്‍ഹുദ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിംഗ് ആന്‍ഡ് ഇക്കണോമിക്സ് ആണ് ഫോറം സംഘടിപ്പിച്ചത്. ആഗോള ഇസ്ലാമിക ധനകാര്യ മേഖലയിലെ മികവ് ആണ് ഫോറത്തില്‍ പുരസ്കാരത്തിന് പരിഗണിച്ചത്. ഈ അംഗീകാരം ഉയര്‍ത്തി കാണിക്കുന്നത് ഉന്നതമായ ഇസ്ലാമിക തത്വങ്ങളില്‍ അധിഷ്ഠിതമായി ആധുനിക സാങ്കേതികതയുടെ സഹായത്തോടെ പ്രഷ്യസ് മെറ്റലിലുള്ള നിക്ഷേപങ്ങള്‍ ജനകീയ വല്കരിക്കുന്നതില് ഓ ഗോള്‍ഡ് വഹിച്ച പങ്ക് ആണ്. എല്ലാവര്ക്കും ലഭ്യമാകുന്നതും മൂല്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതും സുതാര്യവുമായ നിക്ഷേപ സംവിധാനം ഒരുക്കിയ ഓ ഗോള്‍ഡിനുള്ള അംഗീകാരം കൂടിയായി ഇത്. ഒരു ദിര്‍ഹം മുതലുള്ള, വളരെ കുറഞ്ഞ തുകയുടെ സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപം ഇറക്കാന്‍ സഹായിക്കുന്നതാണ് ഓ ഗോള്‍ഡ് ആപ്പ്. വക്കാലാ ഗോള്‍ഡ് ഏണിംഗ്സ് അടക്കമുള്ള ഓരോ ഓഫറുകളും പലിശ രഹിതവും മതിയായ ആസ്തിയുടെ പിന്‍ബലം ഉള്ളതും ആണ്. അല്‍ ഹുദ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിംഗ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് സവിശേഷമായ ഗ്ലോബല്‍ തകാഫുല്‍ ആന്‍ഡ് റീ തകാഫുല്‍ പുരസ്കാരം ഏറ്റുവാങ്ങിയതിലൂടെ തങ്ങള്‍ അങ്ങേയറ്റം ആദരിക്കപ്പെട്ടതായി ഓ ഗോള്‍ഡ് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത്മാന് പറഞ്ഞു. ഓ ഗോള്‍ഡ് ആപ്പിന്റെ അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ശരീയ നിയമങ്ങള്‍ക്ക് അനുസൃതമായ സൊല്യൂഷന്‍സ് ലഭ്യമാക്കാന്‍ സാധിക്കും.