വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ദേശ സ്നേഹത്തിന്റെ വിളംബരമായി യുഎഇ ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകെ പതാക ദിനമാചരിച്ചു. ദുബൈ കെഎംസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ദേശീയ പതാക ഉയര്‍ത്തി. യുഎഇ ഭരണാധികാരികളും പൗരന്മാരും പ്രവാസി സമൂഹത്തോട് കാണിക്കുന്ന സ്നേഹവും കരുതലും വിലമതിക്കാനാവാത്തതാണെന്നും പെറ്റമ്മ നാടിനോടെന്ന പോലെ പോറ്റമ്മ നാടായ യുഎഇയോടും പ്രവാസി ഇന്ത്യക്കാര്‍ കടപ്പെട്ടവരാണെന്നും യഹ്യ തളങ്കര പറഞ്ഞു. അഡ്വ.അബ്ദുല്ല ഹസ്സന് അഹമ്മദ് ബമദ് ഹാഫ്, അഡ്വ.ഹിഷാം ഫൗസി യൂസഫ് ഹിന്താഷ് എന്നീ അറബ് പ്രമുഖരും, പി.കെ.ഇസ്മായില്‍, കെ.പി.എ സലാം, പി.വി റഈസ്, പി.വി.നാസര്‍, ഷഫീഖ് സലാഹുദ്ധീന്‍, അഹമ്മദ് ബിച്ചി തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തകരും സന്നിഹിതരായി. ഡിസംബര്‍ 1ന് ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍
വിപുലമായ രീതിയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


