വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

അബുദാബി: യുഎഇ പതാക ദിനത്തിന്റെ ഭാഗമായി, അബുദാബി ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ചെയര്മാന് എം.എ യൂസഫലി, അബുദാബി പോലീസ് ഫസ്റ്റ് ഓഫീസര്‍ താരിഖ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് യുഎഇ ദേശീയ പതാക ഉയര്‍ത്തി. യുഎഇയിലെ ലുലു റീജിയണല്‍ ഓഫീസുകളും യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി. ഐക്യഅറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്റെ പ്രതീകമായാണ് പതാക ദിനം. യുഎഇയിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ദേശസ്നേഹ സ്മൃതിയില്‍ ദേശീയ പതാക ഉയര്‍ത്തി.


