അജദ് റിയല്‍ എസ്റ്റേറ്റിന്റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പിന് കൈമാറി; ബ്രോക്കര്‍മാര്‍ക്ക് 100% കമ്മീഷന് നല്‍കും

ദുബൈ: കണ്ണൂരിലെ തെയ്യ കോലങ്ങളെ പ്രവാസലോകത്ത് രണ്ടാം വര്‍ഷവും കളിയാട്ടം ആഘോഷകമ്മറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉത്തര കേരളത്തിലെ കാവുകളിലും മുണ്ട്യകളിലും ക്ഷേത്രങ്ങളിലും തറവാട് സ്ഥാനങ്ങളിലും വളരെ ഭക്തിയോടുകൂടി നടത്തിവരുന്ന അനുഷ്ഠാനകലാരൂപങ്ങളാണ് തെയ്യങ്ങള്‍. വിവിധങ്ങളായ തെയ്യങ്ങളെ വളരെ ഭക്തിയോടെ തന്മയത്തോടെ പൂജാസമ്പ്രദായ പ്രകാരം അനുഷ്ഠാനത്തോടുകൂടിയാണ് കെട്ടിയാടുന്നത്. പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ദര്ശനാനുഗ്രഹമേകിയ കളിയാട്ടം ആഘോഷ കമ്മിറ്റി യുഎഇയുടെ ഭക്തി നിര്‍ഭരമായി നടത്തപ്പെടുന്ന രണ്ടാം കളിയാട്ട മഹോത്സവം 2025 നവംബര്‍ 08, 09 ശനി, ഞായര്‍ ദിവസങ്ങളില്‍ അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കും. 8ന് വൈകുന്നേരം 7 മണിക്ക് പൈങ്കുറ്റി തുടര്‍ന്ന് പ്രസാദ അത്താഴവും ഉണ്ടായിരിക്കും. ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 മണി
സൂര്യകാലടിമന സൂര്യന് ജയസൂര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കും. രാവിലെ 7മണി മുതല്‍ കുടിവീരന്‍ തോറ്റവും പയറ്റും ആണ് പ്രധാന ആകര്‍ഷണം. രാവിലെ 9ന് ശ്രീ മുത്തപ്പന് മലയിറക്കല്‍ തുടര്‍ന്ന് രാവിലെ 10 മണിക്ക് ശ്രീ മുത്തപ്പന് വെള്ളാട്ടവും കെട്ടിയാടും. 12 മണിക്ക് ആണ് കുടിവീരന്‍ തെയ്യത്തിന്റെ പുറപ്പാട്. 12 മണി മുതല്‍ പ്രസാദ സദ്യയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ശ്രീ മുത്തപ്പന്, കുടിവീരന്‍ തെയ്യങ്ങളുടെ ഭക്തജനങ്ങള്‍ക്കുള്ള ദര്‍ശ്ശനം നല്‍കും. ഉച്ച കഴിഞ്ഞ് 1.30 മുതല്‍ ആദരസഭയും 6.30ന് മലയിറക്കല്‍, വൈകുന്നേരം 7 മുതല്‍ പ്രസാദ അത്താഴം എന്നിങ്ങനെയാണ് കളിയാട്ട മഹോത്സവം പരിപാടിയുടെ ക്രമീകരണം.